ബിജെപിക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണം മോദിയുടെ ഏകാധിപത്യം;സുബ്രമണ്യന്‍ സ്വാമി
മോദിയുടെ ഏകാധിപത്യമാണ് ബിജെപിയുടെ തെരെഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് പാര്‍ട്ടി നേതാവ് സുബ്രമണ്യന്‍ സ്വാമി. തന്റെ കണക്കുകൂട്ടലുകള്‍ക്ക് ഏകദേശം സമീപത്താണ് ബി.ജെ.പിയുടെ സീറ്റ് നേട്ടമെന്നും താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ബി.ജെ.പി 300 സീറ്റ് നേടുമായിരുന്നുവെന്നും വോട്ടെണ്ണലിനിടെ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി 220 സീറ്റ് നേടുമെന്നായിരുന്നു എന്റെ പ്രവചനം. അതിന് ഇപ്പോള്‍ ബി.ജെ.പി നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബി.ജെ.പി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് 300 സീറ്റിലേറെ നേടാന്‍ സാധിക്കുമായിരുന്നു. മോദിയുടെ ഏകാധിപത്യ സ്വഭാവം പാര്‍ട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പില്‍ 292 സീറ്റുകളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം നേടിയത്. കഴിഞ്ഞ തവണ എന്‍.ഡി.എക്ക് 352 സീറ്റുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."