മോദിയുടെ വിദ്വേഷ പ്രസംഗവും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയോടുള്ള ചതിയും ഏറ്റില്ല;ബന്‍സ്വാരയില്‍ ബിഎപിക്ക് വിജയം
ലോക്‌സഭ ഇലക്ഷനില്‍ ഏറെ ചര്‍ച്ചയായ മണ്ഡലമായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാര.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ ജനങ്ങളുടെ സ്വര്‍ണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റുകാര്‍ക്ക് വീതിച്ചുനല്‍കും എന്ന് മോദി പച്ചക്ക് വര്‍ഗ്ഗീയത വിളമ്പിയ മണ്ഡലം പിന്നീട് തങ്ങളുടെ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യരുത് എന്നഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് തന്നെ രംഗത്തുവന്നതോടെ കൂടുതല്‍ ജനശ്രദ്ധയാകർഷിച്ചു.
ട്ടികവര്‍ഗ സംവരണ മണ്ഡലമായ ഇവിടെ ഭാരതീയ ആദിവാസി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച മണ്ഡലത്തില്‍ അല്പം വൈകിയുണ്ടായ സഖ്യധാരണയിലാണ് കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞത്.സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് കോണ്‍ഗ്രസ് ബിഎപിക്ക് ഉറപ്പുനല്‍കിയെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരവിന്ദ് ദാമോര്‍ പത്രിക പിന്‍വലിക്കാന്‍ എത്തിയില്ല.
ഇതോടെ, കോണ്‍ഗ്രസ് വെട്ടിലായി. പാര്‍ട്ടി തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന ഒഴുക്കന്‍ മറുപടിയായിരുന്നു അരവിന്ദിന്റേത്. എന്തായാലും പിന്നാലെ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്നും അതുവഴി തങ്ങള്‍ക്ക് സുഖമായി വിജയിക്കാമെന്നും ബിജെപി വിചാരിച്ചിരുന്ന മണ്ഡലത്തില്‍ പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിഎപിയുടെ സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ രാജ്കുമാര്‍ റോവത് രണ്ടരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി വിജയിച്ചു.
പട്ടികജാതിപട്ടികവര്‍ഗക്കാരായ വോട്ടര്‍മാര്‍ക്ക് മേല്‍ക്കൈയ്യുള്ള മണ്ഡലമാണ് ബന്‍സ്വാര. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നന്ന ഇവിടെ വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുറപ്പിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. ആ തന്ത്രം പാളിപ്പോയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."