ലോകത്തിലെ 10 സുരക്ഷിത നഗരങ്ങളിൽ അജ്‌മാനും
അജ്‌മാൻ: സെക്യൂരിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കോപറ്റീറ്റീവ്നസ് സെന്ററിന്റെ ക്വാളിറ്റി ഓഫ് ലൈഫ് സെക്യൂരിറ്റി സർവേ പ്രകാരം രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നതിന് 98.5 ശതമാനം സ്കോർ നേടി അജ്‌മാൻ എമിറേറ്റ് ഒന്നാം സ്ഥാനത്തെത്തി.
നമ്പിയോ റിപ്പോർട്ടിൽ ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ അജ്‌മാൻ ഇടംനേടി.സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമൃദ്ധിക്കും അനുയോജ്യമായ സ്ഥലമെന്ന ഖ്യാതി ഉറപ്പിച്ചു. 'അമാൻ' പട്രോളിങും സ്മാർട്ട് സെക്യൂരിറ്റി നിരീക്ഷണ സംവിധാനമായ 'അജ്‌മാൻ ദാർ അൽ അമാൻ', 'അജ്‌മാൻ, ഹോം' എന്ന് വിവർത്തനം ചെയ്യുന്ന അജ്‌മാൻ ദാർ അൽ അമാൻ എന്നിവയുൾപ്പെടെയുള്ള പൊലിസിൻ്റെ ശ്രമങ്ങളാണ് ഈ വിജയത്തിന് കാരണമായതെന്ന് അജ്‌മാൻ പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
ഓഫ് സേഫ്റ്റിയെ കൂടാതെ 2023ലെ ബ്രിട്ടി ഷ് ഐഡിയാസ് അവാർഡും നേടി.180,000 കാമറകൾ, കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് അഭയം, ടൂറിസ്റ്റ് പട്രോളിങ്, കെട്ടിടങ്ങളിൽ 180,000 കാമറകളുള്ള സംരക്ഷണ പദ്ധതി. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പരിപാടികൾ, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള സ്മാർട്ട് ഇലക്ട്രോണിക് പട്രോളിങ്, വാർഷിക ബോധവൽക്കരണ കാംപയിനുകൾ, കമ്യൂണിറ്റി പൊലിസിങ് സംരംഭങ്ങൾ തുടങ്ങി നിരവധി സുരക്ഷാ നടപടികൾ എന്നിവയും അജ്‌മാനിൽ അവതരിപ്പിച്ചു.യുഎസിലെ ഇന്റർനാഷണൽ പൊലിസ് ചീഫ്സ് അസോസിയേഷന്റെ 2023ലെ ക്രൈം വിക്റ്റിംസ് കെയർ അവാർഡ് നേടി. സാമൂഹിക പിന്തുണയ്ക്കായി അജ്‌മാൻ പൊലിസ് ഒരു ഷെൽട്ടർ ബിൽഡിങും സ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."