HOME
DETAILS

'ഇന്‍ഡ്യ' കക്ഷികളുടെ പോരും ബി.ജെ.പിയെ തുണച്ചില്ല; മമതയെ വിടാതെ ബംഗാള്‍

  
June 04 2024 | 15:06 PM

mamatha and trinamool still got majority in west bengal

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രതീക്ഷയോടെ പോരിനിറങ്ങിയെങ്കിലും സിറ്റിങ് സീറ്റുകള്‍ പോലും നിലനിര്‍ത്താനാകാതെ ബി.ജെ.പി. ആകെയുള്ള 42ല്‍ 29 സീറ്റുകളും തനിച്ച് മത്സരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഏഴുസീറ്റുകളാണ് തൃണമൂല്‍ അധികമായി നേടിയത്. ബി.ജെ.പിക്കാകട്ടെ ആറുസീറ്റുകള്‍ കുറയുകയുംചെയ്തു. കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്ന രണ്ടുസീറ്റുകള്‍ ഒന്നായി ചുരുങ്ങുകയുംചെയ്തു. 2014ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. 

സര്‍വസന്നാഹവുമുപയോഗിച്ച് മോദിയും അമിത്ഷായും തമ്പടിച്ച് പ്രചരണം നടന്ന 2019ല്‍ 43.7 ശതമാനം വോട്ടുകളോടെ 22 സീറ്റുകളും സ്വന്തമാക്കി. 12 സീറ്റുകള്‍ കുറഞ്ഞു. 2014ല്‍ രണ്ട് സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിയുടെ നേട്ടം 2019ല്‍ 18 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന് രണ്ടുസീറ്റുകളും ലഭിച്ചു. ഇത്തവണ സന്ദേശ്ഖാലിയുള്‍പ്പെടെയുള്ള വിഷയങ്ങളും തീവ്രഹിന്ദുത്വ കാര്‍ഡും ഇറക്കിയതോടെ ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു കരുതിയിരുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ഈ രീതിയിലുള്ള പ്രവചനങ്ങളാണ് നടത്തിയത്. എന്നാല്‍ ഇതൊന്നും ബംഗാളി മനസ്സിനെ കാര്യമായി സ്വാധീനിച്ചില്ല.

ബി.ജെ.പിക്കെതിരായ ദേശീയതലത്തിലെ കൂട്ടായ്മയായ ഇന്‍ഡ്യ മുന്നണിയുടെ രൂപീകരണസമയത്ത് മുന്നണിയുടെ മുഖമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് മുഖ്യമന്ത്രി മമത ബാനര്‍ജിയും. എന്നാല്‍ മുന്നണി സംവിധാനം ദുര്‍ബലമാക്കി തനിച്ച് മത്സരിക്കുകയാണ് മമത ചെയ്തത്. മറുപക്ഷത്താകട്ടെ കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് ശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങുകയുണ്ടായി. ഇന്‍ഡ്യാ മുന്നണിയില്‍പ്പെട്ട കക്ഷികള്‍ പരസ്പരം മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണംചെയ്യുമെന്നും പാര്‍ട്ടി കൂടുതല്‍ നേട്ടം ഉണ്ടാക്കുമെന്നും കരുതിയെങ്കിലും ഫലംപുറത്തുവന്നപ്പോള്‍ മമതയുടെ സ്വാധീനം കൂടുന്നതാണ് കണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളാകട്ടെ ചിലയിടത്ത് മൃഗീയഭൂരിപക്ഷവും നേടി. കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്ന ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജി ഏഴുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഡയമണ്ട് ഹാര്‍ബറില്‍ ജയിച്ചത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മൂന്നുലക്ഷത്തോളം വോട്ടുകള്‍ക്ക് വിജയിച്ച അഭിഷേക് ഇത്തവണ സര്‍വകാല റെക്കോഡും തിരുത്തിയാണ് വീണ്ടും ലോക്‌സഭയിലേക്കെത്തുന്നത്. ക്രിക്കറ്റ് താരം യൂസുഫ് പത്താനും കാലാവധി കഴിയുന്ന പാര്‍ലമെന്റില്‍നിന്ന് പുറത്താക്കപ്പെട്ട തീപ്പൊരി നേതാവ് മഹുവ മൊയ്ത്രയും മികച്ച വിജയം നേടിയതും മമതയുടെ മാറ്റ് കൂട്ടി. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായി തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പംനിന്നതും ഫലത്തില്‍ പ്രതിഫലിച്ചു. പ്രചാരണത്തിനിടെ കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിയത്. വോട്ട് ജിഹാദ്, മുല്ല, ജനസംഖ്യ തുടങ്ങിയ വിവാദ പദപ്രയോഗങ്ങള്‍ മോദി നടത്തി. അവസാനഘട്ടവോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുദിവസം മുമ്പ് ബംഗാളില്‍നിന്ന് പൗരത്വത്തിന് അപേക്ഷിച്ചവര്‍ക്ക് സി.എ.എ പ്രകാരം പൗരത്വം നല്‍കുകയുംചെയ്തു. എന്നാല്‍ മോദിയുടെ ഇത്തരം വിവാദനടപടികളൊന്നും പ്രയോജനംചെയ്തില്ലെന്നും ഫലം വ്യക്തമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago