HOME
DETAILS
MAL
കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് 10 കോടി
backup
August 30 2016 | 01:08 AM
കോട്ടക്കല്‍: ബസ് സ്റ്റാന്‍ഡ് വികസനത്തിനായി നഗരസഭ ഒരുങ്ങുന്നു. നവീകരണത്തിനായി പത്തു കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കും വ്യാപാരികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് ആധുനിക സൗകര്യങ്ങളോടെയാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്സും ഇതോടൊപ്പം പുനര്‍നിര്‍മിക്കും. പുതിയ കോംപ്ലക്സില്‍ പരമാവധി കച്ചവടസ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കുന്ന രീതിയിലായിരിക്കും പുനര്‍നിര്‍മാണം. ശൗചാലയ നിര്‍മാണവും ഇതിലുള്‍പ്പെടും. നവീകരണ പദ്ധതികളോടനുബന്ധിച്ചു വ്യാപാരികളുമായി നഗരസഭാ ചെയര്മാന് കെ.കെ നാസറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു വ്യാപാരികള്‍ പൂര്‍ണ പിന്തുണ അറിയിച്ചു. രണ്ടു വര്‍ഷത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."