ദുബൈയിൽ പുതിയ ഫ്ലോട്ടിങ് ബ്രിഡ്‌ജ് വരുന്നു
ദുബൈ:ദുബൈയിലെ അൽ മംസർ ബീച്ചിന്റെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. 200 മീറ്റർ നീളത്തിൽ കാൽനട പാലം ദുബൈയിലെ ആദ്യത്തേതായിരിക്കും. ദേരയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന പ്രഥമ രാത്രി കാല ബീച്ചും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ദുബൈയിലെ നഗരാസൂത്രണ സമിതി അതിന്റെ ഏറ്റവും പ്രമുഖമായ രണ്ട് ബീച്ചുകൾ വി കസിപ്പിക്കാൻ നേരത്തെ കരാർ നൽകിയിരുന്നു. അൽ മംസർ, ജു മൈറ എന്നിവിടങ്ങളിലാണ് ബീ ച്ചുകളുടെ നവീകരണം. 1.355 ദശ ലക്ഷം ദിർഹം പദ്ധതിയിലാണ് അൽ മംസർ ബീച്ച് 4.3 കിലോമീറ്ററും; ജുമൈറ 1ലെ ബീച്ച് 1.4 കി.മീറ്ററിലും വികസിപ്പിച്ചെടുക്കൽ. 18 മാസത്തിനുള്ളിൽ ഇവ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്ന ത്. ഈ ബീച്ചുകൾ വികസിപ്പിക്കുന്ന സമയത്ത് പൊതു ബിച്ചുകൾ ഭാഗികമായി അടച്ചിരിക്കും. രണ്ട് ബീച്ചുകളിലും മൊത്തം 11 കിലോമീറ്റർ ദൈർഘ്യത്തിലുള്ള സൈക്കിൾ, റണ്ണിങ് ട്രാക്കുകളും മരങ്ങളാൽ ചുറ്റപ്പെട്ട 5 കിലോമീറ്റർ നടപ്പാതയും ഉണ്ടാകും. ബാർബിക്യു, ഫിറ്റ്നസ് സൗക ര്യങ്ങൾ, കുട്ടികളുടെ ഗെയിമുകൾ എന്നിവയ്ക്കുള്ള സ്ഥലങ്ങളുമുണ്ടാകും. നവീകരിച്ച ബീച്ചുകളിൽ റസ്റ്റ് ഹൗസുകളും സീസണൽ സീസണത ഇവൻ്റ്സ്പേസുകളും ഉണ്ടാകും, 1,400 കാർ പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമെ, ബീച്ചുകളിൽ പച്ചപ്പ് നിലനിർത്താൻ ഓട്ടോ മാറ്റിക് ജലസേചന സംവിധാനവും ഉണ്ടായിരിക്കും. സുരക്ഷാ നിക്ഷേപ ബോക്സുകൾ, വൈ ഫൈ, ഇലക്ട്രോണിക് സ്ക്രീനു കൾ, ബീച്ച് റെസ്ക്യൂ സേവനങ്ങൾ എന്നിവയുണ്ടാകും.
ദുബൈ മുനിസിപ്പാലിറ്റിയുടെയും പൊലിസിന്റെയും സെൻട്രൽ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിച്ച 100 സുരക്ഷാ ക്യാമറകൾ ഇവിടെ സജ്ജീകരിക്കുന്നതാണ്. കഴിഞ്ഞ വർഷം, ദുബൈ അതിന്റെ തീരപ്രദേശം 400 ശതമാനം വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. താമസ ക്കാർക്കും വിനോദ സഞ്ചാരികൾക്കും 105 കിലോമീറ്റർ പൊതു ബീച്ചുകൾ ഉപയോഗിക്കാനാകും. ദുബൈയിൽ എട്ട് പൊതു ബീച്ചുകളുണ്ട്. ഖോർ അൽ മംസർ, അൽ മംസർ കോർണിഷ്, ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മുസുഖീം 1, ഉമ്മു സുഖീം 2, ജബ ൽ അലി എന്നിവയാണ് പൊതു ബീച്ചുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."