ആന്ധ്രാപ്രദേശില്‍ ജഗന്മോഹന് റെഡ്ഡി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗന് മോഹന്‍ റെഡ്ഡി. രാജിക്കത്ത് ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീറിന് അയച്ചതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു.ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) വന്‍ വിജയം നേടിയതോടെ ജഗന് മോഹന്‍ റെഡ്ഡി യുഗത്തിന് അന്ത്യമായിരിക്കുന്നു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗന് റെഡ്ഡി പറഞ്ഞു.
കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയിട്ടും വൈഎസ്ആര്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. പരാജയം അംഗീകരിച്ച ജഗന് മോഹന്‍ റെഡ്ഡി ധൈര്യത്തോടെ വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന റെഡ്ഡി തന്റെ പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."