HOME
DETAILS

ഇടിമുഴക്കം, ജനപ്രിയം, തമിഴഴക്; മുസ്‌ലിം ലീഗിന് ത്രസിപ്പിക്കുന്ന ജയം

  
അശ്‌റഫ് കൊണ്ടോട്ടി
June 05 2024 | 03:06 AM

thunderous, popular, Tamil; Thrilling victory for Muslim League

മലപ്പുറം: വിജയത്തിന് മാറ്റുകൂടിയപ്പോള്‍ ഹരിതക്കോട്ടകള്‍ അതിമനോഹരം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കരുത്തുയര്‍ത്തി മുസ്‌ലിം ലീഗ്. ചരിത്രത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഇതുവരെ ലഭിക്കാത്ത സര്‍വകാല റോക്കോര്‍ഡ് ഭൂരിപക്ഷമാണ് മലപ്പുറം, പൊന്നാനി, തമഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലങ്ങളിലുണ്ടായത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മര്‍മറിഞ്ഞുള്ള ലീഗ് ചതുരംഗത്തില്‍ കേരളത്തില്‍ ഇടതുമുന്നണിയും തമിഴ്‌നാട്ടില്‍ ഒ.പി.എസും വീണു.

പൗരത്വ നിയമഭേദഗതിയിലും ന്യൂനപക്ഷ അവകാശങ്ങളിലുമെല്ലാം സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുപറഞ്ഞാണ് മുസ്‌ലിം ലീഗ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒപ്പം പാര്‍ലമെന്റില്‍ പരിചയ സമ്പന്നരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരെ മത്സരിപ്പിച്ചതും വിജയഘടകമായി.

മലപ്പുറത്തുനിന്ന് സമദാനിയെ പൊന്നാനിയിലേക്ക് മാറ്റി മത്സരിപ്പിച്ചത് ന്യൂനപക്ഷങ്ങള്‍ക്ക് അപ്പുറമുള്ള പരമാവധി വോട്ടകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. പൊന്നാനിയില്‍ ഹാട്രിക് വിജയത്തിനു ശേഷം ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്ത് മത്സരിപ്പിച്ച് സ്വന്തം മണ്ഡലത്തില്‍ ഇടവും നല്‍കി. പാര്‍ട്ടിയുടെ ഈ രണ്ട് തന്ത്രങ്ങളും വിജയം കണ്ടു. രണ്ടിടത്തും സി.പി.എമ്മിന് ലക്ഷങ്ങളുടെ വോട്ട് ചോര്‍ച്ചയുണ്ടായി.

മലപ്പുറം മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ പത്താം പോരാട്ടത്തിന് ഇറങ്ങിയത് കന്നിയങ്കത്തിനെത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെതിരേയായിരുന്നു. പാര്‍ലലമെന്റില്‍ വീണ്ടും 'ഇടിമുഴക്കം' എന്ന ടാഗ് ലൈന്‍ ജനം ഏറ്റെടുത്തു. 2014ല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ വിജയിച്ചത് 25,410 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍, പത്ത് വര്‍ഷത്തിനിപ്പുറം മലപ്പുറത്ത് ഇ.ടിയുടെ ഭൂരിപക്ഷം 3,00,118 ആയി കുതിച്ചുന്നു. 2021ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസ്സമദ് സമദാനിക്ക് ലഭിച്ച 1,14,615 ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വര്‍ധനവുണ്ടായി.

യു.ഡി.എഫില്‍നിന്ന് പുറത്താക്കുന്നവരെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കുകയെന്ന പതിവ് രീതി തന്നെയാണ് ഇത്തവണയും സി.പി.എം പൊന്നാനിയില്‍ സ്വീകരിച്ചത്. മുസ് ലിം ലീഗ് അച്ചടക്ക നടപടിയെ തുടര്‍ന്ന് പുറത്താക്കിയ കെ.എസ് ഹംസയെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ചു. എന്നാല്‍, ജനപ്രിയനായ സമദാനിയെ കൊണ്ടുവന്ന് ലീഗ് ലക്ഷ്യംകണ്ടു. സമദാനി 2,35,090 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

തമഴ്‌നാട്ടിലെ രാമനാഥപുരത്ത് 1,57,586 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നവാസ് ഗനിയുടെ വിജയം. തമഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വത്തെയാണ് ഗനി പരാജയപ്പെടുത്തിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ 1,27,122 വോട്ടിനാണ് ഗനി വിജയിച്ചത്. മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തിലെ വിജയം മുസ് ലിം ലീഗ് രാഷ്ട്രീയത്തിന്റെ കരുത്ത് വീണ്ടും അടയാളപ്പെടുത്തുന്നതായി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  6 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  6 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  6 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  6 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  6 days ago