HOME
DETAILS

ഒഡിഷയില്‍  പട്നായിക്കിന്റെ കുത്തക തകര്‍ന്നു

  
Web Desk
June 05 2024 | 04:06 AM

patanaiks monopoly is odisha broken

ഭുവനേശ്വര്‍: ആറാം തവണയും ഒഡിഷയില്‍ മുഖ്യമന്ത്രി പദം ഉറപ്പിച്ചാണ് നവീന്‍ പട്നായിക് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അനാരോഗ്യം, വി.കെ പാണ്ഡ്യനെ പിന്‍ഗാമിയാക്കുന്നു തുടങ്ങിയ ബി.ജെ.പി പ്രചാരണങ്ങള്‍ ഏശിയെന്നാണ് ഫലം തെളിയിക്കുന്നത്.

ഭരണവിരുദ്ധ വികാരത്തെ മറികടക്കാനുള്ള ശ്രമം ബി.ജെ.ഡിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. 2000 മുതലുള്ള തുടര്‍ച്ചയായുള്ള ബി.ജെ.ഡി ഭരണത്തിലെ മടുപ്പ് ഇക്കുറി പ്രചാരണത്തില്‍ പ്രകടമായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം, ചില നേതാക്കളുടെ അമിതമായ ഇടപെടല്‍, മുഖ്യമന്ത്രിയുടെ അസാന്നിധ്യം എന്നിവ ബി.ജെ.ഡിയെ പ്രതികൂലമായി ബാധിച്ചപ്പോള്‍, ബി.ജെ.പി അവസരം മുതലെടുക്കുകയായിരുന്നു.

ആകെയുള്ള 147 സീറ്റില്‍ 78 സീറ്റു നേടിയാണ് ബി.ജെ.പി കേവല ഭൂരിപക്ഷം മറികടന്നത്. ബി.ജെ.ഡി 51 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസ് 14 സീറ്റിലും സി.പി.എം ഒരു സീറ്റിലും വിജയമുറപ്പിച്ചു. മൂന്നു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. 2019ല്‍ 112 സീറ്റിലാണ് ബി.ജെ.ഡി വിജയിച്ചത്. അന്ന് ബി.ജെ.പി 23ഉം കോണ്‍ഗ്രസ് 9 സീറ്റിലുമാണ് വിജയിച്ചത്. 

തുടര്‍ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.ഡി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബി.ജെ.ഡിയെ സഖ്യ കക്ഷിയാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. എന്നാല്‍, നവീന്‍ പട്നായിക് ഒഴിഞ്ഞുമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago