HOME
DETAILS

മഹാരാഷ്ട്രയില്‍ മധുരപ്രതികാരം;  ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകം

  
Web Desk
June 05 2024 | 05:06 AM

Sweet revenge in Maharashtra

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയുടെ വിജയത്തിന്  മധുരപ്രതികാരത്തിന്റെ തിളക്കം. ബി.ജെ.പി പിന്തുണയോടെ പാര്‍ട്ടി പിളര്‍ത്തിയും ചിഹ്നം കൈക്കലാക്കിയും സംസ്ഥാനത്തെ രണ്ട് പ്രബല പ്രതിപക്ഷ പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ജനങ്ങള്‍ തിരസ്‌കരിച്ച തെരഞ്ഞെടുപ്പ് ഫലം കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവന്നത്.

ശിവസേനയെയും എന്‍.സി.പിയെയും പിളര്‍ത്തി ബി.ജെ.പിക്കൊപ്പം പോവുകയും രണ്ട് പാര്‍ട്ടികളുടെയും പേരും ചിഹ്നവും കൈക്കലാക്കുകയും ചെയ്ത ശിവസേന-ഏകനാഥ് ഷിന്‍ഡെ വിഭാഗവും എന്‍.സി.പി അജിത് പവാര്‍ വിഭാഗവും അല്ല, തങ്ങളാണ് യഥാര്‍ഥ ശിവസേനയും എന്‍.സി.പിയുമെന്ന് തെളിയിക്കാന്‍ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും കഴിഞ്ഞു.

ശിവസേന-എന്‍.സി.പി പാര്‍ട്ടികളെ പിളര്‍ത്താനും മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാനും അണിയറയില്‍ കരുക്കള്‍ നീക്കിയ ബി.ജെ.പിക്കാവട്ടെ ദേശീയ തലത്തില്‍ തന്നെ കനത്ത തിരിച്ചടിയായ ഫലമാണ് മഹാരാഷ്ട്രയില്‍ നിന്നുണ്ടായത്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള(48) മഹാരാഷ്ട്രയില്‍ 2019ല്‍ ബി.ജെ.പി 23 സീറ്റിലും അവിഭക്ത ശിവസേന 18 സീറ്റിലുമാണ് വിജയിച്ചിരുന്നത്. എന്‍.സി.പി നാലിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ഒതുങ്ങി.

എന്നാല്‍, ഇക്കുറി ബി.ജെ.പിക്കും വിമത ശിവസേനാ-അജിത് പവാര്‍ പക്ഷ എന്‍.സി.പിക്കും കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് മഹാവികാസ് അഘാഡി മുന്നേറ്റം നടത്തിയത്. ഫലസൂചനകള്‍ പ്രകാരം 30 സീറ്റുകളിലാണ് കോണ്‍ഗ്രസ്-ശിവസേന(ഉദ്ധവ്)-എന്‍.സി.പി(പവാര്‍) സഖ്യം മുന്നേറുന്നത്. കോണ്‍ഗ്രസ് 13 സീറ്റിലും ശിവസേന(ഉദ്ധവ്) 9 സീറ്റിലും എന്‍.സി.പി(പവാര്‍) 7 സീറ്റിലും വിജയമുറപ്പിച്ചു. ബി.ജെ.പി 10 സീറ്റിലൊതുങ്ങി.

 ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് ഏഴ് സീറ്റിലും പവാറിനെ തള്ളി മറുകണ്ടം ചാടിയ അജിത് പവാര്‍ പക്ഷത്തിന് ഒരു സീറ്റിലും മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ഈ വര്‍ഷം ഒക്ടോബറിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ആത്മവിശ്വാസത്തിലാവും മഹാവികാസ് അഘാഡി നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago