വാട്സപ്പ് മെസേജ് തുണയായി; നഷ്ടപെട്ട പണം തിരികെ ലഭിച്ചു
എടവണ്ണപ്പാറ: അക്കൗണ്ടില്‍ നിന്നും നഷ്ട്ടപ്പെട്ട 20000 രൂപ ഉടമസ്ഥനു തിരിച്ചു കിട്ടി. വെള്ളിയാഴ്ച രാവിലെ മകന്റെ അക്കൗണ്ടില്‍ നിന്നും പണം എടുക്കാനായി എടവണ്ണപ്പാറയിലെ ഫെഡറല്‍ ബാങ്ക് എ.ടി.എമ്മിലെത്തിയ ചെറുവായൂര്‍ സ്വദേശി ഉമ്മര്കുട്ടിക്കാണു പണം നഷ്ടപ്പെട്ടത്. 10000 രൂപ ലഭിക്കാനായി കാര്‍ഡ് ഇട്ടു പിന് നമ്പര്‍ അടിച്ചെങ്കിലും പണം ലഭിച്ചില്ല. പണം ലഭിക്കാത്തതിനാല്‍ ഉമര്‍ കുട്ടി തിരിച്ചു പോരുകയായിരുന്നു.
ഇതിനു ശേഷം എ.ടി.എമ്മില്‍ എത്തിയ ആക്കോട് സ്വദേശിയായ നാദിറക്ക് ഇരുപതിനായിരം രൂപ ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ വാഴക്കാട് പൊലിസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും പൊലിസ് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ പണം നഷ്ടപ്പെട്ട പരാതി ലഭിച്ചില്ല എന്നായിരുന്നു മറുപടി . അതേസമയം അക്കൗണ്ടില്‍ നിന്നും 20000 രൂപ പിന്‍വലിച്ചതായി ഗള്‍ഫിലുള്ള ഉമര്‍കുട്ടിയുടെ മകന് ശിഹാബിന് ഫോണില്‍ മെസേജ് ലഭിക്കുകയും ചെയ്തു.
പണം ലഭിച്ചു രണ്ടു ദിവസമായിട്ടും വിവരമൊന്നും ലഭിക്കാതെ വന്നപ്പോഴാണു വാഴക്കാട് എസ്.ഐ സന്തോഷ് പത്രക്കുറിപ്പു നല്‍കുന്നത്. ഇതു വാട്സ് ആപ്പിലൂടെ പ്രചരിച്ചതോടെ വിദേശത്തുള്ള ശിഹാബ് കാണുകയും ശിഹാബ് പിതാവുമായി ബന്ധപ്പെടുകയും ഉടന്‍ പൊലിസ് സ്റ്റേഷനില്‍ എത്തി പണം കൈപ്പറ്റുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."