ജില്ല ആശുപത്രിയിലും, ഫിഷറീസ് വകുപ്പിലും നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി താല്‍ക്കാലിക ജോലികള്‍
എറണാകുളം ജില്ല ആയുര്‍വേദ ആശുപത്രിയില്‍ നിയമനം
എറണാകുളം ജില്ല ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുന്നത്.
തസ്തിക& യോഗ്യത
സാനിറ്റേഷന്‍ വര്‍ക്കര്‍ :എസ്.എസ്.എല്‍.സി/ തത്തുല്യം. ദിവസ വേതനം 550 രൂപ.
ഹെല്‍പ്പര്‍: എസ്.എസ്എല്‍.സി/ തത്തുല്യം. ദിവസവേതനം 550 രൂപ.
അപേക്ഷ
അപേക്ഷകര്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 11ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയത്ത് രാവിലെ 10-15 മുതല്‍ വൈകീട്ട് 05-15 വരെ നേരിട്ട് അന്വേഷിച്ച് അറിയാം.
ഫിഷറീസ് ഓഫീസുകളില്‍ ഒഴിവ്
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (മത്സ്യബോര്‍ഡ്) തിരുവനന്തപുരം മേഖല കാര്യാലയ പരിധിയില്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ- ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് അര്‍ഹയാവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20നും 36നും ഇടയില്‍.
അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരും ഫീല്‍ഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം. അപേക്ഷകര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ [email protected] എന്ന ഇ-മെയിലില്‍ അയക്കണം. അവസാന തീയതി ജൂണ്‍ 13 വൈകീട്ട് അഞ്ച് മണി.
തപാല്‍ മാര്‍ഗം അയക്കേണ്ട വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജിയണല്‍ ഓഫീസ്, കാന്തി, ജി.ജി.ആര്‍.എ-14എ, റ്റി.സി 82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം- 695035.
സംശയങ്ങള്‍ക്ക്: 0471- 2325483
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."