HOME
DETAILS

യൂനിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സ്ട്രാറ്റജിക് പ്ലാൻ തുടങ്ങി

  
June 05 2024 | 14:06 PM

The Union Association for Human Rights launched a strategic plan

അബുദബി:ദേശീയ അന്തർദേശീയ സ്വാധീനം വർധിപ്പിക്കാനും ആഗോള മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാനും ലക്ഷ്യമിട്ട് യൂനിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് 2024-2028 ലേക്കുള്ള തന്ത്രപരമായ പദ്ധതി ആരംഭിച്ചു. രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസൃതമായി മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നേതൃത്വം നൽകുകയും മികവ് പുലർത്തുകയും ചെയ്യുക എന്നതാണ് അസോസിയേഷന്റെ കാഴ്ചപ്പാട്.

അതേസമയം മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും ആദരവിനും ഫലപ്രദമായി സംഭാവന നൽകുന്നതിനും ബന്ധ പ്പെട്ട നിയമനിർമാണങ്ങളുടെയും തീരുമാനങ്ങളുടെയും സമ്പ്രദായങ്ങളുടെയും നയങ്ങളുടെയും സ്വാധീനം വർധിപ്പിക്കുന്ന തിനും അതിന്റെ ദൗത്യം ഊന്നൽ നൽകുന്നു. അതിന്റെ പ്രധാന മൂല്യങ്ങളിൽ വിശ്വസ്തതയും പങ്കാളിത്തവും പ്രതിബദ്ധതയും ഉത്തരവാദിത്തവും ഏകീകരണവും സ്വാതന്ത്ര്യവും സുതാര്യതയും നേതൃത്വവും മികവും ഉൾപ്പെടുന്നു.

അഞ്ചുവർഷത്തിനുള്ളിൽ കൈവരിക്കേണ്ട 20 തന്ത്രപ്രധാന പദ്ധതികളും 34 പ്രധാന പ്രകടന സൂചകങ്ങളും ഉൾക്കൊള്ളുന്ന എട്ടു തന്ത്രപരമായ ലക്ഷ്യങ്ങൾ പദ്ധതിയിലുണ്ട്. ഫലപ്രദമായ പ്രതികരണം, മനുഷ്യാവകാശ ബഹുമാനം പ്രോത്സാഹിപ്പിക്കുക,പങ്കാളിത്തം വികസിപ്പിക്കുക, ദേശീയ മനുഷ്യാവകാശ പ്രതിഭകളിൽ നിക്ഷേപം നടത്തുക, മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കുക, ലംഘനങ്ങൾ തടയുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, നിശ്ചയദാർഢ്യ മുള്ളവർ, തൊഴിലാളികൾ എന്നി വരെ കേന്ദ്രീകരിച്ച് സിവിൽ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾ ഉൾക്കൊള്ളുന്ന, കമ്യൂണിറ്റി വിശ്വാസം കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക വിഭവങ്ങൾ വൈവിധ്യവൽകരിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

ഈ പദ്ധതി ടീമിന്റെ ശ്രമഫലമാണെന്നും യു.എ.ഇയിലെ പൗരസമൂഹ സംഘടനകൾക്ക് സുപ്രധാന നാഴികക്കല്ല് കുറിക്കുന്ന താണെന്നും യൂനിയൻ അസോ സിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രസിഡൻ്റ് ഡോ. ഫാത്തിമ ഖലീഫ അൽ കാബി പറഞ്ഞു. ഈ പദ്ധതി മനുഷ്യാവകാശങ്ങളിൽ രാജ്യത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നുവെന്നും പ്രാദേശികവും അന്തർദേശിയവുമായ പ്രവർത്തനങ്ങളോടുള്ള മുന്നോട്ടുള്ള സമീപനത്തിലൂടെ സാംസ്‌കാരികവും മാനുഷികവുമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നുവെന്നും അവർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago