HOME
DETAILS

ആലുവയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ ഗുണ്ടായിസം;ഊബര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു

  
June 05 2024 | 15:06 PM

autodrivers beatup uber driver at aluva metro station

ആലുവയില്‍ ഊബര്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം. മെട്രോ സ്റ്റേഷന് മുന്നിലെ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് മര്‍ദിച്ചത്. സ്റ്റാന്‍ഡില്‍ ഊബര്‍ ഓട്ടോ ഓടിച്ചതിനാണ് മര്‍ദനം. പരിക്കേറ്റ ആലുവ കുന്നത്തേരി തൈപറമ്പില്‍ സ്വദേശി ഷാജഹാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് രക്തം ഛര്‍ദിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഷാജഹാന്‍ ചികിത്സ തേടിയത്.

മര്‍ദനമേറ്റത് ആരോടും പറയാതിരുന്ന ഷാജഹാന് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബന്ധുക്കള്‍ പോലും സംഭവത്തെ കുറിച്ചറിയുന്നത്. മൂന്നാഴ്ച മുന്‍പ് ആലുവ മെട്രോ സ്റ്റേഷനു മുന്നില്‍ യാത്രക്കാരന് വേണ്ടി ഓട്ടോയുമായി കാത്തു നിന്ന ഷാജഹാനെ അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിക്കുകയായിരുന്നു. ഊബര്‍ ഓട്ടോ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു. ഒരാള്‍ പിടിച്ച് വച്ച ശേഷം മറ്റ് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്.

അവിടെ നിന്ന് പോയ ഷാജഹാന്‍ ഈ സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞില്ല. ഒരാഴ്ച മുമ്പ് രക്തം ഛര്‍ദിക്കാന്‍ തുടങ്ങിയ ഇയാളെ കളമശേരി മെഡിക്കല്‍ കോളേജിലേക്കും ഗുരുതരാവസ്ഥയെ തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago