വ്യാജ ടാക്സികൾക്കെതിരെ കർശന നടപടികളുമായി ദുബൈ
ദുബൈ:ദുബൈയിൽ അനധികൃതമായി ടാക്സി സേവനങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടികളുമായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) . വ്യാജ ടാക്സികൾക്കെതിരെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി പ്രത്യേക പ്രചാരണ പരിപാടികളും, പരിശോധനകളും നടത്തി വരുന്നുണ്ട്.
Dubai’s #RTA recently carried out a series of inspections targeting unlicensed passenger transport and related promotional activities. These inspections were conducted in collaboration with the Dubai Police General Headquarters, Airport Security, and Emirate’s Parking. As a… pic.twitter.com/E6HY9oYuoY
— RTA (@rta_dubai) June 4, 2024
ടാക്സി ലൈസൻസ് ഇല്ലാതെ യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്ന ഇത്തരം സ്വകാര്യ വാഹനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നത് ലക്ഷ്യമിട്ടാണ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഇത്തരം ഒരു പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. ദുബൈ പൊലിസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ്, എയർപോർട്ട് സെക്യൂരിറ്റി, എമിറേറ്റ്സ് പാർക്കിംഗ് തുടങ്ങിയവരുമായി സഹകരിച്ചാണ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഈ പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ദുബൈയിലെ വിവിധ ഇടങ്ങളിൽ നിന്നായി വ്യാജ ടാക്സി സേവനങ്ങൾ നടത്തിയിരുന്ന ഇരുന്നൂറിൽ പരം വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം വ്യാജ ടാക്‌സികൾ കൂടുതലായി സേവനങ്ങൾ നൽകുന്നതായി കണ്ടെത്തിയിട്ടുള്ള മേഖലകളിലാണ് ഈ പരിശോധനകൾ പ്രധാനമായും ശക്തിപ്പെടുത്തിയിരിക്കുന്നത്.വ്യാജ ടാക്സി സേവനങ്ങൾ നടത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് മുപ്പതിനായിരം മുതൽ അമ്പതിനായിരം ദിർഹം വരെ പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."