മോദിക്ക് മൂന്നാമൂഴം; പ്രധാനമന്ത്രിയായി മോദി തുടരും; എന്‍ഡിഎ യോഗം അവസാനിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം. പുതിയ എന്‍.ഡി.എ സര്‍ക്കാരില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി തന്നെ മതിയെന്ന് യോഗം തീരുമാനിച്ചു. എന്‍ഡിഎ സഭാ നേതാവായും മോദിയെ യോഗം തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരിക്കാന്‍ വൈകരുതെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് എന്‍ഡിഎ സംയുക്ത യോഗം നടന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ജെഡിയു നേതാക്കളായ ലല്ലന്‍ സിങ്, സഞ്ജയ് ഝാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ജൂണ്‍ ഏഴിന് എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരികണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ കാണാനാണ് എന്‍ഡിഎ ക്യാമ്പിന്റെ തീരുമാനം. തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തുള്ള കത്ത് ഘടകകക്ഷികള്‍ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകള്‍ ഘടകക്ഷികള്‍ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്. റെയില്‍വേ അടക്കമുള്ള വകുപ്പുകളാണ് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടിഡിപി, ജെഡിയു, പവന്‍ കല്യാണിന്റെ ജനസേന എന്നീ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."