സമസ്ത നേതൃസംഗമം കോഴിക്കോട്ട്; ജൂണ്‍ 26ന് സ്ഥാപകദിനം സമുചിതമായി ആചരിക്കും
കോഴിക്കോട്: ജൂണ്‍ 26ന് സ്ഥാപക ദിനം സമുചിതമായി ആചരിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. അന്നേ ദിവസം രാവിലെ 10ന് കോഴിക്കോട്ട് നേതൃസംഗമം നടത്തും. പുത്തനാശയക്കാരുടെ വികല വാദങ്ങള്‍ സമൂഹമധ്യേ തുറന്നുകാണിക്കുന്നതിനും പരിശുദ്ധ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും 1926 ജൂണ്‍ 26നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. 2026ല്‍ നൂറാം വാര്‍ഷികത്തിന് തയാറെടുക്കുന്ന സമസ്ത നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നത്.
2024 ജനുവരി 28ന് ബംഗളൂരു സമ്മേളനത്തില്‍ പ്രഖ്യാപിച്ച നൂറാം വാര്‍ഷിക പദ്ധതികള്‍ക്ക് രൂപരേഖ തയാറാക്കാന്‍ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി കണ്‍വീനറായ സമിതിയെ ചുമതലപ്പെടുത്തി. സമസ്തയുടെ ആശയാദര്‍ശ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവണമെന്നും പരസ്പരം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാക്കുകളോ പ്രവൃത്തികളോ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവരുതെന്നും സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും ഐക്യവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ, കെ.ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, ടി.എസ് ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍, കെ. ഹൈദര്‍ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്,
എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ബംബ്രാണ, മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, പി.എം അബ്ദുല്‍സലാം ബാഖവി വടക്കേക്കാട്, എം.പി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, എം.വി ഇസ്മായീല്‍ മുസ്‌ലിയാര്‍, സി.കെ സൈദാലിക്കുട്ടി ഫൈസി കോറാട്, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, പി.വി അബ്ദുല്‍സലാം ദാരിമി ആലമ്പാടി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."