ഇന്നത്തെ പി.എസ്.സി വാര്‍ത്തകള്‍; വിവിധ തസ്തികകളിലേക്കുള്ള അഭിമുഖങ്ങള്‍ മാറ്റിവെച്ചു
അഭിമുഖങ്ങള്‍ മാറ്റവെച്ചു
* ഏപ്രില്‍ മാസത്തെ പരിഷ്‌കരിച്ച ഇന്റര്‍വ്യൂ പ്രോഗ്രാം പ്രകാരം കാസര്‍കോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മീഡിയം)- രണ്ടാം എന്‍.സി.എ. എല്‍.സി/ എ.ഐ (കാറ്റഗറി നമ്പര്‍: 283/2022), എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (കന്നട മീഡിയം) (കാറ്റഗറി നമ്പര്‍ 707/2022) തസ്തികകളിലേക്ക് ഏപ്രില്‍ 5ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു.
* സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍- എന്‍.സി.എ- എസ്.ഐ.യു.സി. നാടാര്‍ (കാറ്റഗറി നമ്പര്‍ 421/2021) തസ്തികയിലേക്ക് ഏപ്രില്‍ 4ന് പി.എസ്.സി ആസ്ഥാനത്ത് നടത്തു. വിവരങ്ങള്‍ക്ക് 0471 2546441.
ഒ.എം.ആര്‍ പരീക്ഷ
* വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക്, എന്‍.സി.എ- ഈഴവ/ തീയ്യ/ ബില്ലവ, എല്‍.സി/ എ.ഐ, പട്ടികജാതി, വിശ്വകര്‍മ്മ (കാറ്റഗറി നമ്പര്‍ 457/2023, 460/2023, 461/2023), 556/2023, 702/2023) തസ്തികയിലേക്ക് ഏപ്രില്‍ 3ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.
ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
* ജനുവരി 2024 വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ (ഒ.എം.ആര്‍/ ഓണ്‍ലൈന്‍/ വിവരണാത്മക/ പ്രായോഗിക പരീക്ഷകള്‍) ടൈംടേബിള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."