ഭാരം കുറയ്ക്കാനും പ്രമേഹത്തിനും ഒരുപോലെ ഫലപ്രദം ഈ ആറ് വിത്തുകള്‍
വിത്തുകള്‍ ചെറുതാണ്, പക്ഷേ പോഷകാഹാരത്തിന്റെ കാര്യത്തില്‍ വലുതാണ്. മാതളനാരങ്ങയും ചണവിത്തും മുതല്‍ ചിയ, മത്തങ്ങ വിത്തുകള്‍ വരെ, ഓരോ ഇനവും അതുല്യമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നവയാണ്.
ഇവ ഓരോന്നും അവശ്യ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചില വിത്തുകളില്‍ ഒമേഗ 3 ധാരാളമുണ്ട്, മറ്റുള്ളവയില്‍ മഗ്‌നീഷ്യം, കാല്‍സ്യം, നാരുകള്‍, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മൊത്തത്തില്‍, വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്താനും അവയ്ക്ക് കഴിയും.
വിത്തുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും അവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും കൂടുതലറിയാം.
മാതളനാരങ്ങ വിത്തുകള്‍
പറുദീസയുടെ ഫലം എന്നറിയപ്പെടുന്ന മാതളനാരങ്ങ വിത്തുകളില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ വിത്തുകളിലെ ആന്റിഓക്‌സിഡന്റുകള്‍ അവയുടെ ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റിഏജിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, അതേസമയം വിറ്റാമിന്‍ സി കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള വെയ്റ്റ് മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. ഗാര്‍ഗി ശര്‍മ്മയുടെ അഭിപ്രായത്തില്‍, 'മാതളനാരങ്ങയില്‍ ആന്റിഓക്‌സിഡന്റുകള്‍, പോളിഫെനോള്‍സ്, കണ്‍ജഗേറ്റഡ് ലിനോലെനിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇവയെല്ലാം കൊഴുപ്പ് കത്തിക്കാനും നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഫഌക്‌സ് സീഡുകളും സൂര്യകാന്തി വിത്തുകളും
വിറ്റാമിന്‍ ബി1, കോപ്പര്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകള്‍. വിശപ്പ് കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും അവ സഹായിക്കുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് സൂര്യകാന്തി, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ടൈപ്പ് 2 പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ്.
ഈ വിത്തുകളിലെ ബയോ ആക്റ്റീവ് ഘടകങ്ങള്‍, സൂര്യകാന്തി വിത്തുകളിലെ ക്ലോറോജെനിക് ആസിഡ്, ഫ്‌ളാക്‌സ് സീഡുകളിലെ സെക്കോസോളാരിസിറെസിനോള്‍ ഡിഗ്ലൂക്കോസൈഡ് എന്നിവ ഇന്‍സുലിന്‍ പ്രതിരോധത്തെയും ഇന്‍സുലിന്‍ ഉല്‍പാദനത്തെയും നിയന്ത്രക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
ചിയ വിത്തുകള്‍
സാലഡുകള്‍ സ്മൂത്തികള്‍ മധുരപലഹാരങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുത്താവുന്ന ചിയ വിത്തുകള്‍ കാത്സ്യം കൊണ്ട് സമ്പുഷ്ടമാണ്. 'ന്യൂട്രിയന്റ്‌സ്' ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ചിയ വിത്തുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കഴിക്കുന്നത് അസ്ഥി ധാതുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും കരള്‍, കുടല്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടെത്തി.
മത്തങ്ങ വിത്തുകള്‍
മത്തങ്ങ വിത്തുകള്‍ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്, ഉയര്‍ന്ന ഊര്‍ജ്ജ നില നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക ധാതുവാണ്. ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, മത്തങ്ങ വിത്തുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
എള്ള്
ഫൈറ്റോ ന്യൂട്രിയന്റുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ഡയറ്ററി ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് എള്ള്. ഒമേഗ6 ഫാറ്റി ആസിഡുകള്‍ അടങ്ങിയ എള്ള് ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (AHA) പ്രകാരം, എള്ളില്‍ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ മിതമായ ഉപഭോഗം കുറയും. രക്തത്തിലെ അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."