സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കാന്‍ തന്ത്രങ്ങളുമായി ടാറ്റ;1.25 ലക്ഷം രൂപവരെ ഡിസ്ക്കൗണ്ട്
ഇന്ത്യയിലെ വാഹനമാര്ക്കറ്റ് അതിന്റെ സുവര്‍ണ്ണകാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇരുചക്ര,നാല് ചക്ര വാഹനങ്ങളുടെ വില്‍പ്പന കുതിച്ചതോടെ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ തന്ത്രങ്ങളൊരുക്കി രംഗത്ത് വന്നിരിക്കുകയാണ് വാഹന ബ്രാന്‍ഡുകള്‍. നിലവില്‍ രാജ്യത്ത് വിറ്റുവരവില്‍ മൂന്നാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സ് വില്‍പ്പന ബൂസ്റ്റ് ചെയ്യാനായി മികച്ച ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.
കമ്പനി ടിയാഗോയുടെ 2023 മോഡലുകളുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 85,000 രൂപ വരെയും സിഎന്‍ജി പതിപ്പുകളില്‍ 80,000 രൂപ വരെയുമാണ് ഡിസ്കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കൂടാതെ ടിയാഗോയെ അടിസ്ഥാനമാക്കി നിര്‍മിച്ച കോംപാക്ട് സെഡാനായ ടിഗോറിനും സിഎന്‍ജി, പെട്രോള്‍ മോഡലുകള്‍ക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍ 2023 മോഡലുകള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.
ആള്‍ട്രോസിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ വാങ്ങാനെത്തുന്നവരെ ഈ മാസം 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ സിഎന്‍ജി വേരിയന്റുകള്‍ക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കും.നെക്സോണിന്റെ പ്രീ-ഫെസ്ലിഫ്റ്റ് മോഡലിന്റെ 2023 മോഡലുകള്‍ക്കും ഡിസ്കൗണ്ട് ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. കോംപാക്ട് എസ്യുവിയുടെ പെട്രോള്‍ മോഡലുകളില്‍ 90,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഡീസല്‍ മോഡലുകള്‍ക്ക് 75,000 രൂപ വരെ ഓഫര്‍ ലഭിക്കും.
നെക്സോണ്‍ നിലവില്‍ മൊത്തത്തില്‍ 78 വേരിയന്റുകളില്‍ ലഭ്യമായതിനാല്‍ വാങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ ധാരാളം ഓപ്ഷനുകളുണ്ട്. ഇനി നെക്സോണ്‍ സിഎന്‍ജി പതിപ്പ് കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോര്‍സിപ്പോള്‍.പ്രീ-ഫെയ്സ്ലിഫ്റ്റ് ഹാരിയറിന്റെ 2023 മോഡലുകള്‍ക്ക് 1.25 ലക്ഷം രൂപ കിഴിവും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."