തണ്ണിമത്തന്റെ വെളുത്തഭാഗം കഴിക്കാതെ കളയരുത്;ചെയ്യുന്നത് വലിയ അബദ്ധം
നമ്മില്‍ പലരുടെയും പ്രിയപ്പെട്ട ഫലവര്‍ഗ്ഗങ്ങളില്‍ ഒന്നായിരിക്കും തണ്ണിമത്തന്‍.ചൂട് കാലത്തും മറ്റും ദാഹം ശമിപ്പിക്കാനും ക്ഷീണം അകറ്റാനും ഉപയോഗിക്കുന്ന തണ്ണിമത്തന്‍, തടി കുറയ്ക്കാനായി ഡയറ്റ് എടുക്കുന്നവര്‍ക്ക് കഴിക്കാവുന്ന നല്ലൊരു ഭക്ഷ്യവസ്തു കൂടിയാണ്. എന്നാല്‍ തണ്ണിമത്തന്‍ കഴിക്കുന്ന ഭൂരിഭാഗം പേരും അതിന്റെ ചുവന്ന ഭാഗം മാത്രം ഭക്ഷിച്ചതിന് ശേഷം വെളുത്ത ഭാഗം ഉപേക്ഷിക്കുകയാണ് പതിവ്.
എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തിമൂലം ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ധാതുക്കളും നഷ്ടമാകുന്നു.തണ്ണിമത്തന്റെ വെളുത്തഭാഗത്ത് സിട്രുലിന്‍ എന്ന പോഷണം ധാരാളമായി അടങ്ങിയിട്ടുണ്ട്.ശരീര പേശികളുടെ വളര്‍ച്ചക്കും,രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിനും സഹായകരമായ ഈ പോഷണം
നൈട്രിക് ഓക്സൈഡ്, ഓര്‍ണിത്തൈന്‍, പോളിഅമിനുകള്‍, അഗ്മറ്റൈന്‍, പ്രോലൈന്‍, ഗ്ലൂട്ടമേറ്റ്, ക്രിയാറ്റൈന്‍, ഡൈമീഥെയ്ല്‍ അര്‍ജിനൈന്‍, യൂറിയ പോലുള്ള പ്രോട്ടീനുകളുടെയും കണികകളുടെയും രൂപീകരണത്തിലേക്കും നയിക്കുന്നു.കൂടാതെ പൊട്ടാസിയം, മഗ്‌നീഷ്യം, വൈറ്റമിന്‍ എയും സിയും,ആന്റിഓക്സിഡന്റുകള്‍, എന്നിവയും തണ്ണിമത്തന്റെ വെളുത്ത ഭാഗത്തില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."