HOME
DETAILS
MAL
സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമാക്കാന്‍ ഇക്കാര്യം ഒഴിവാക്കരുതെന്ന് അമേരിക്കന്‍ സെക്യൂരിറ്റി ഏജന്‍സി
June 06 2024 | 15:06 PM
സ്മാര്‍ട്ട്‌ഫോണുകള്‍ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് റീസ്റ്റാര്‍ട്ട് ചെയ്യണമെന്ന് അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി. ഫോണിലെ മാല്‍വെയറുകളെയും മറ്റ് അപകടകരങ്ങളായ പ്രോഗ്രാമുകളെയും നശിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി പ്രസ്താവനയിറക്കിയിരിക്കുന്നത്.
2010മുതലുള്ള ആന്‍ഡ്രോയിഡ്.ഐഫോണുകള്‍ക്ക് ഈ രീതി ഉപയോഗിക്കാമെന്നും, ആവര്‍ത്തിച്ചുള്ള റീസ്റ്റാര്‍ട്ടിന് ഷെഡ്യൂളിങ് ഓപ്ഷന്‍ ഉപയോഗിക്കാമെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഫോണുകള്‍ക്ക് ബയോമെട്രിക്ക് പിന്നുകള്‍ ഉപയോഗിക്കുന്നതും, ഒറിജിനല്‍ ചാര്‍ജുകള്‍ ഉപയോഗിക്കുന്നതും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് എന്‍.എസ്.എ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."