HOME
DETAILS

ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബി.ജെ.പിക്ക് 'ഹിന്ദുത്വ' പുറത്തെടുക്കാനാകില്ല

  
Web Desk
June 07 2024 | 03:06 AM

Allies in play, tough road ahead for BJP’s key plans

ന്യൂഡല്‍ഹി: സ്വന്തമായി ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും സഹായത്തോടെ ഭരിക്കുന്ന ബി.ജെ.പിക്ക് ഇത്തവണ ഹിന്ദുത്വ അജണ്ടകള്‍ പുറത്തെടുക്കാനാകില്ല. ബി.ജെ.പി കഴിഞ്ഞാല്‍ എന്‍.ഡി.എയിലെ രണ്ടാമത്തെയും മൂന്നാമത്തെയും കക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും ഏകസിവില്‍കോഡ് ഉള്‍പ്പെടെയുള്ള വിവാദ നിയമനിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന് ഇരുകക്ഷികളുടെയും നേതാക്കളെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോര്‍ട്ട്ചെയ്തു.

ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മതവിഭാഗങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുമായും കൂടിയാലോന നടത്തിയിട്ടേ അത് നടപ്പാക്കാവൂ എന്നാണ് ഏകസിവില്‍ കോഡ് വിഷയത്തിലെ ജെ.ഡി.യു നിലപാട്.

അതേസമയം, എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും മുന്നോട്ടുവച്ചത് വലിയ ആവശ്യങ്ങള്‍. വാണിജ്യം, റെയില്‍വേ പോലുള്ള സുപ്രധാന വകുപ്പുകള്‍, ബിഹാറിന് പ്രത്യേക പദവി, അഗ്നിവീര്‍ പദ്ധതി റദ്ദാക്കുക, രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജെ.ഡി.യു ഉന്നയിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി, കാബിനറ്റ് മന്ത്രി സ്ഥാനങ്ങള്‍ക്കൊപ്പം ലോക്സഭാ സ്പീക്കര്‍ പദവി തുടങ്ങിയവയാണ് തെലുഗുദേശം പാര്‍ട്ടിയുടെ ആവശ്യം. 

മൃഗീയഭൂരിപക്ഷത്തില്‍ വിജയിച്ച കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും ഘടകക്ഷികളെ മോദി ഒട്ടും പരിഗണിച്ചിരുന്നില്ല. ഇത്തവണയും സുപ്രധാന വകുപ്പുകള്‍ ഘടകകക്ഷികള്‍ക്കു വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. പ്രതിരോധം, ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ തന്നെ കൈവശം വയ്ക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു.

എന്നാല്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇത്തവണ സഖ്യകക്ഷികളുടെ ചില ആവശ്യങ്ങള്‍ ബി.ജെ.പിക്ക് അംഗീകരിക്കേണ്ടി വന്നേക്കും. മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പി ഘടകകക്ഷികളുടെ വിലപേശലിന് വിധേയമാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago