'ഈ സ്‌നേഹം എങ്ങിനെ തിരിച്ചു നല്‍കുമെന്നറിയില്ല' മുസ്‌ലിംകള്‍ക്ക് നന്ദി അറിയിച്ച് ചന്ദ്ര ശേഖര്‍ ആസാദ്
ലഖ്‌നൗ: തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയതിന് മുസ്‌ലിംകളോട് നന്ദി പറഞ്ഞ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
'ദലിതര്‍ക്കും മറ്റ് പാര്‍ശ്വല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കുമൊപ്പം മുസ്‌ലിംകളും എനിക്ക് വേണ്ടി വോട്ട് ചെയ്തു. ഈ സ്‌നേഹത്തിന് പകരമായി എന്ത് നല്‍കണമെന്ന് എനിക്ക് അറിയില്ല' മാധ്യമപ്രവര്‍ത്തകരോട് ചന്ദ്ര ശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.പിയിലെ നഗിന മണ്ഡലത്തില്‍നിന്നാണ് ചന്ദ്രശേഖര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
യു.പിയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിക്കുണ്ടായത്. തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് ആറ് സീറ്റിലും ജയിച്ചിരുന്നു. അതേസമയം, 33 സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചത്.
ദലിത് അവകാശങ്ങള്‍ വേണ്ടി പോരാടുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ സമരങ്ങള്‍ക്ക് രാജ്യത്ത് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. ജാതിവിവേചനത്തിനെതിരെ വലിയ പോരാട്ടമാണ് ആസാദ് നയിച്ചിരുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളുകയെന്ന ആസാദിന്റെ നയത്തിന് മുസ്‌ലിം സമുദായത്തിനിടയിലും സ്വീകാര്യത ലഭിച്ചിരുന്നു. സി.എ.എ എന്‍.ആര്‍.സി പ്രക്ഷോഭ കാലത്തും പോരാട്ടത്തിന്റെ മുഖമാവാന്‍ ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പവും അദ്ദേഹം സജീവമായിരുന്നു.
"The #Muslim community has voted for me Equally as the #Dalits, I will not be able to repay this favour"
— Hate Detector 🔍 (@HateDetectors) June 6, 2024
- #BhimArmy Chief #ChandrashekharAzad pic.twitter.com/A7FWp3qqT5
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."