പൊതുഇടങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്:ഒമാനിലെ പൊതു ഇടങ്ങളിൽ ബഹളമുണ്ടാക്കുകയും, അസ്വസ്ഥത ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2024 മാർച്ച് 25-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതു ഇടങ്ങളിൽ അനാവശ്യമായി വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാക്കുക, ബഹളം വെക്കുക, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവ ഉപയോഗിക്കുക എന്നിവയെല്ലാം ഈ മുന്നറിയിപ്പിന്റെ പരിധിയിൽ വരുന്നതാണ്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ പീനൽ കോഡിലെ ആർട്ടിക്കിൾ ‘294/C’ പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
പൊതു ഇടങ്ങളിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ, മറ്റുള്ളവരെ പേടിപ്പെടുത്തുന്നതോ ആയ ശബ്ദങ്ങൾ ഉണ്ടാക്കുക, അല്ലെങ്കിൽ പ്രവർത്തികൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മൂന്ന് മാസം വരെ തടവും, 300 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."