ഒലക്ക് ഭീഷണി; ഒരു ലക്ഷം രൂപയില്‍ താഴെ ബജാജ് സ്‌കൂട്ടര്‍;റേഞ്ച് 123 കി.മീ
ഇന്ത്യന്‍ ഇരുചക്രവാഹന മാര്‍ക്കറ്റില്‍ മത്സരം ശക്തമായതോടെ പഴയതും പുതിയതുമായ നിരവധി വാഹന ബ്രാന്‍ഡുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവിടേക്ക് തങ്ങളുടെ പഴയ ക്ലാസിക്ക് മോഡലായ ചേതക്കിനെ ഇലക്ട്രിക്ക് രൂപത്തിലേക്ക് മാറ്റി ബജാജ് രംഗത്തെത്തിയിരിക്കുന്നത്. ചേതക്ക് ഇവിയെ പ്രത്യേക ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് കമ്പനിയിപ്പോള്‍.ഈ വര്‍ഷം ഏറ്റവുമധികം വിറ്റഴിഞ്ഞ ഇ.വി സ്‌കൂട്ടറുകളുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കാന്‍ ചേതക്കിനെ സാധിച്ചിട്ടുണ്ട് എന്നതാണ് എടുത്ത് പറയേണ്ടുന്നൊരു കാര്യം.
ഇപ്പോള്‍ ബജറ്റ് കുറച്ച്‌കൊണ്ട് ചേതക്കിന്റെ മറ്റൊരു ബ്രാന്‍ഡിനെ വിപണിയിലേക്കെത്തിച്ചിരിക്കുകയാണ് കമ്പനി.2.88kWh ബാറ്ററി പായ്ക്കുമായാണ് ചേതക്കിന്റെ പുത്തന്‍ വേരിയന്റ് മാര്‍ക്കറ്റിലേക്കെത്തുന്നത്.ചേതക്ക് 2901 എന്നാണ് വാഹനത്തിന്റെ പുത്തന്‍ വേരിയന്റിന് പേര്. 95,998 രൂപയാണ് മോഡലിന് എക്‌സ്‌ഷോറൂം വിലവരുന്നത്.റെഡ്, വൈറ്റ്, ബ്ലാക്ക്, ലൈം യെല്ലോ, അസൂര്‍ ബ്ലൂ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അഞ്ച് നിറങ്ങളിലാണ് സ്‌കൂട്ടര്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്.ജൂണ്‍ 15 മുതല്‍ വേരിയന്റിന്റെ വിതരണം കമ്പനി ആരംഭിക്കും.
ഇന്ത്യയിലുടനീളമുള്ള ചേതക് ഇവിയുടെ 500 ഷോറൂമുകളില്‍ വാഹനം ലഭ്യമാകും. സിംഗിള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ റേഞ്ചാണ് ചേതക് 2901 മോഡലിന് കമ്പനി അവകാശപ്പെടുന്നത്.ഹില്‍ ഹോള്‍ഡ്, റിവേഴ്‌സ്, സ്‌പോര്‍ട്‌സ്, ഇക്കണോമി മോഡുകള്‍, കോള്‍, മ്യൂസിക് കണ്‍ട്രോള്‍, ഫോളോ മീ ഹോം ലൈറ്റുകള്‍, മെച്ചപ്പെടുത്തിയ ബ്ലൂടൂത്ത് ആപ്പ് കണക്റ്റിവിറ്റി തുടങ്ങിയ നൂതന ഫീച്ചറുകള്‍ അധികവില നല്‍കി വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.മണിക്കൂറില്‍ 73 കി.മീ വരെ വേഗത കൈവരിക്കാന്‍ ഈ പുത്തന്‍ വേരിയന്റിന് സാധിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."