തൃശൂര്‍ ഡി.സി.സിയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം; കെ.മുരളീധരന്റെ അനുയായിക്ക് പരിക്ക്
തൃശൂര്‍ ഡി.സി.സിയില്‍ ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തിനിടെ കെ.മുരളീധരന്റെ അനുയായിക്ക് മര്‍ദനമേറ്റു.ഡിസിസി സെക്രട്ടറി സജീവന് കുരിയച്ചിറയ്ക്കാണു മര്‍ദനമേറ്റത്. ജോസ് വള്ളൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മര്‍ദിച്ചതെന്നാണ് സജീവന്റെ ആരോപണം. ഇദേഹം തന്നെ മര്‍ദിച്ചവര്‍ ഓഫീസിനുള്ളിലുണ്ടെന്ന് ആരോപിച്ച് ഡി.സി.സി ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുകയാണ്.
സജീവന്റെ നേതൃത്വത്തിലാണു ഡിസിസി നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പതിക്കുന്നതെന്നാണു ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഓഫിസില്‍ പോസ്റ്റര്‍ ഒട്ടിച്ചതില്‍ തനിക്കു പങ്കില്ലെന്നും സിസിടിവി പരിശോധിക്കാമെന്നും സജീവന് പറയുന്നു. മുതിര്‍ന്ന നേതാക്കളുമായി സജീവന് ഫോണില്‍ സംസാരിക്കുകയാണ്.
സംഘര്‍ഷത്തിനു പിന്നാലെ ഡിസിസി ഓഫിസില്‍ പൊലീസെത്തി. മുരളീധരന്റെ കൂടുതല്‍ അനുയായികള്‍ ഓഫിസിലേക്ക് എത്തുന്നുണ്ട്. ഓഫിസിനു ഓഫിസിനു മുകളില്‍ ഡിസിസി പ്രസിഡന്റിന്റെ അനുകൂലികളും നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."