HOME
DETAILS
MAL
സുപ്രഭാതം : വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
June 07 2024 | 14:06 PM
കോഴിക്കോട്: സുപ്രഭാതം ദിനപത്രവുമായി ബന്ധപ്പെട്ട് സാമ്പത്തിക വെട്ടിപ്പ് നടന്നതായി ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം പൂർണ്ണമായും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് സുപ്രഭാതം സി.ഇ.ഒ അറിയിച്ചു. അത്തരം ഒരു സാമ്പത്തിക ക്രമക്കേട് നടന്നതായി ഒരാൾക്കും തെളിയിക്കാൻ കഴിയില്ല.
മറ്റെല്ലാ പത്രങ്ങൾക്കുമെന്ന പോലെ സുപ്രഭാതത്തിന് വിവിധ സ്ഥാപനങ്ങളും സംഘടനകളും കമ്പനികളും മറ്റും പരസ്യം നൽകാറുണ്ട്. എക്സിക്യുട്ടിവുകൾ മുഖേനയാണ് ഈ പരസ്യങ്ങൾ സംഘടിപ്പിക്കാറുള്ളത്.
പരസ്യ സംഖ്യയിൽ കുടിശ്ശിക എല്ലാ പത്രങ്ങൾക്കുമുള്ളത് പോലെ സുപ്രഭാതത്തിനും ലഭിക്കാനുണ്ട്. പത്ര മേഖലയുമായി ബന്ധപ്പെട്ടുള്ള സ്വാഭാവിക സംഭവമാണ് ഇത്. വസ്തുത ഇതായിരിക്കെ ദുരുദ്ദേശ്യപൂർവ്വം ചിലർ നടത്തുന്ന കുപ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."