HOME
DETAILS

വടിവാളല്ല, അത് തടിവാള്‍; തടികൊണ്ട് വടിവാളുണ്ടാക്കി കേക്ക് മുറിച്ച യുവാക്കള്‍ക്ക് പൊലിസ് താക്കീത്

  
June 08 2024 | 04:06 AM

birthday-celebration with wooden machete

പത്തനംതിട്ട: പിറന്നാളിന് യുവാവ് വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചു ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചതോടെ പൊലിസ് പുലിവാലു പിടിച്ചെങ്കിലും അന്വേഷണത്തിനൊടുവില്‍ വാള്‍ തടികൊണ്ട് ഉള്ളതാണെന്ന് കണ്ടെത്തി. കുളനട പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പുന്നക്കുന്ന് ആല്‍ത്തറപ്പാട് അജീഷ് ഭവനില്‍ അജീഷാണ് തൊട്ടടുത്ത കമ്മ്യൂണിറ്റി സെന്റര്‍ വാടകയ്ക്ക് എടുത്ത് കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ചത്. 

ആഘോഷത്തിനിടെ വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചു.
വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്നതും ആള്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നതിനിടയിലൂടെ വാള്‍ വീശി അജീഷ് നടക്കുന്നതുമാണ് വിഡിയോകളിലുള്ളത്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ഇന്റലിജന്‍സ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇലവുംതിട്ട പൊലിസ് അജീഷിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ആഘോഷത്തിന് ഉപയോഗിച്ച വടിവാള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത് യഥാര്‍ഥ വടിവാളല്ലെന്നും നാടകത്തിന് വേണ്ടി നിര്‍മിച്ച തടി കൊണ്ടുള്ള വാളാണെന്നും അജീഷ് അറിയിച്ചു. തുടര്‍ന്ന് തടി കൊണ്ടുള്ള വാള്‍ സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. അന്വേഷണത്തില്‍ അത് യഥാര്‍ഥ വടിവാളല്ലെന്നാണ് പൊലിസ് പറയുന്നത്. പിന്നാലെ യുവാക്കളെ താക്കീത് നല്‍കി വിട്ടയച്ചു. 

മുന്‍പ് ഗുണ്ടാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിരുന്ന അജീഷിന് ഇപ്പോള്‍ സി.പി എമ്മിന്റെ പ്രാദേശിക നേതാവും പന്തളത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്.

അജിഷിനെതിരേ പന്തളം സ്‌റ്റേഷനില്‍ അഞ്ചും ഇലവുംതിട്ടയിലും വെച്ചൂച്ചിറയിലുമായി ഒരോ കേസുകളുമുണ്ട്. കഞ്ചാവ് വില്‍പന, വധശ്രമം, മര്‍ദനം, സംഘം ചേര്‍ന്ന് ആക്രമണം അടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സംഭവത്തില്‍ അജീഷിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് പൊലിസ്. വിവാദമായതോടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇതിന്റെ വിഡിയോകള്‍ നീക്കം ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago