തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കളെന്നും ശശി തരൂര്‍
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയുമായി നിയുക്ത എം.പി ശശിതരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും പരാതിയില്‍ തരൂര്‍ ആവശ്യപ്പെട്ടു.
ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നുമാണ് തരൂരിന്റെ പരാതിയില്‍ ആരോപിക്കുന്നത്. 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരത്ത് ഇത്തവണ ശശി തരൂര്‍ വിജയിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ രണ്ടാം സ്ഥാനത്തും. എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. യുഡിഎഫും എന്‍ഡിഎയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ തലസ്ഥാനത്ത് തീരദേശ വോട്ടുകളാണ് തരൂരിനെ തുണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."