കാണാം കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടമെന്ന വിസ്മയം
പശ്ചിമഘട്ടത്തിലെ ആനമുടി പവര്‍വതനികളില്‍ നിന്ന് ഒഴുകുന്ന അദ്ഭുതകരമായ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. മഴയാത്രയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലവുമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം.
മലമുകളില്‍ നിന്നാര്‍ത്തലച്ചുവരുന്ന വെള്ളം പാല്‍പ്പത പോലെ പതഞ്ഞു പതിക്കുന്ന കാഴ്ച നയനമനോഹരമാണ്. 80 അടിയിലധികം ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് ഇത്. പ്രകൃതിയൊരുക്കിയ ഈ വിസ്മയം നിങ്ങളെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്യും.
തൃശൂര്‍ ജില്ലയില്‍നിന്ന് 63 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ കൊടുംകാടിന് നടുവില്‍ മറഞ്ഞിരിക്കുന്നു കേരളത്തിലെ നയാഗ്ര എന്നു വിളിപ്പേരുള്ള ഈ സുന്ദരി. ഇത് ബാഹുബലി വെള്ളച്ചാട്ടമെന്നും അറിയപ്പെടുന്നുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ - ചാലക്കുടി, ഏകദേശം 30 കിലോമീറ്റര്‍ അകലെ
വിമാനത്താവളം- നെടുമ്പാശേരിയിലെ കൊച്ചിന്‍
ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് തൃശൂരില്‍ നിന്ന് ഏകദേശം 53 കിലോമീറ്റര്‍
റോഡ്മാര്‍ഗം- ചാലക്കുടിയില്‍ നിന്ന് 32 കിലോമീറ്ററും തൃശൂരില്‍നിന്ന് 59 കിലോമീറ്ററും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."