HOME
DETAILS
MAL
ശോഭ സുരേന്ദ്രനെ ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
June 08 2024 | 13:06 PM
ന്യൂഡല്‍ഹി: ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. നാളെ എത്താനാണ് നിര്‍ദേശം നല്‍കിയത്. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രന് ചര്‍ച്ച നടത്തും. സംഘടനാ തലത്തില്‍ ശോഭയ്ക്ക് പദവികള്‍ നല്‍കുന്നത് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ തലത്തില്‍ ബിജെപി അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്. കേരളത്തില്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ സുരേന്ദ്രന് കാലാവധി പൂര്‍ത്തിയാക്കിയതാണ്. ഈ സാഹചര്യത്തില്‍ ശോഭയെ സംസ്ഥാന അധ്യക്ഷയാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."