ലിങ്കെല്ലാം ക്ലിക്കാനുള്ളതല്ല; മുന്നറിയിപ്പുമായി യു.എ.ഇ അധികൃതർ
ദുബൈ:ആളുകളെ കബളിപ്പിക്കാൻ വ്യാജ ടെലികോം ശൃംഖല രൂപീകരിച്ച സംഘത്തെ പിടികൂടിയതിന് പിന്നാലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ദുബൈ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡിസംബറിൽ അറസ്റ്റിലായ മൂന്നംഗ ചൈനീസ് സംഘം അത്യാധുനിക ഉപകരണം ഉപയോഗിച്ച് സമീപത്തെ ഇത്തിസലാത്ത് ഇ ആൻഡ് സെല്ലുലാർ ടവർ സിഗ്നൽ വഴി തടസപ്പെടുത്തുകയും ഉപയോക്താക്കളെ സ്വന്തം വ്യാജ നെറ്റ്‌വർക്കിലേക്ക് മാറ്റുകയും ചെയ്തു. ഇത് ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ഫിഷിങ് ലിങ്കുകൾ അയക്കാനും ഡൗൺലോഡ് ചെയ്യാവുന്ന സോഫ്റ്റ് വെയർ വഴി ഫോൺ ഡാറ്റ ആക്സസ് ചെയ്യാനും അവരെ അനുവദിച്ചു. ബാങ്കുകളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ദുബൈ മറീനയിൽ നിരവധി പേർ തട്ടിപ്പിനിരയായ വിവരം അറിയുന്നത്.
ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് വിഷയം അന്വേഷിക്കാൻ എത്തിസലാത്ത് അധികൃതർ പൊലിസിനോട് ആവശ്യപ്പെടുകയായിരുന്നു. നിർത്തിയിട്ട കാറിൽ നിന്നാണ് അനധികൃത നെറ്റ്വർക്ക് പ്രവത്തിപ്പിച്ചതെന്ന് സൈബർ സുരക്ഷാ വിദഗ്‌ധൻ ഇവാൻ പിസാരെവ് പറഞ്ഞു.മൊബൈൽ ഓപ്പറേറ്ററുടെ ടവർ സിഗ്നലുകൾ അനുകരിക്കാനും 'വ്യാജ ബേസ് സ്റ്റേഷനുകൾ' ഉപയോഗിക്കുകയും ഡിജിറ്റൽ ഉപകരണങ്ങൾക്കോ സിസ്റ്റത്തിനോ മനഃപൂർവം ദോഷം വരുത്തുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (ടി. ആർ.എ) ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയിരുന്നത്. നി ർത്തിയിട്ട കാറിൽ നിന്ന് ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകൾ, നെറ്റ്വർക്ക് തടയുന്ന ഉപകരണം, സിഗ്നൽ റസീവർ എന്നിവ ഉപയോഗിച്ച് അനധികൃത നെറ്റ് വർക്ക് പ്രവർത്തിപ്പിക്കുന്ന സം ഘത്തിലെ മൂന്നുപേരെയാണ് പിടികൂടിയിരുന്നത്.കുറ്റവാളികൾ വിജയിച്ചാലും ഇല്ലെങ്കിലും ഓൺലൈൻ തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ ഇ ക്രൈം പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്ന് ദുബൈ പൊലിസ് അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."