HOME
DETAILS

ഹജ്ജ്; പുണ്യസ്ഥലങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾക്ക് നിരോധനം

  
June 08 2024 | 17:06 PM

Hajj; Ban on gas cylinders in holy places

റിയാദ്:മക്കയിലെ പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ തമ്പുകളിലും സർക്കാർ, സ്വാകാര്യ ഏജൻസി സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ പുണ്യസ്ഥലങ്ങളിലേക്ക് വിവിധതരത്തിലും വലുപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് അറിയിച്ചത്. 

തീപിടിത്തത്തിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. സിവിൽ ഡിഫൻസ് പ്രിവൻറീവ് സൂപ്പർവിഷൻ ആൻഡ് സേഫ്റ്റി ടീമുകൾ ഫീൽഡ് പരിശോധന സന്ദർശനത്തിലൂടെ പുണ്യസ്ഥലങ്ങൾക്കുള്ളിൽ ഗ്യാസ് ഉപയോഗിക്കുന്നുണ്ടോയെന്ന നിരീക്ഷണം ശക്തമാക്കും. സുരക്ഷ അധികാരികളുമായി ഏകോപിപ്പിച്ച് നിയമലംഘകർക്കെതിരെ നിർദ്ദിഷ്‌ട നടപടിക്രമങ്ങൾ കൈക്കൊള്ളും. പിടിച്ചെടുക്കുന്ന ഗ്യാസ് സ്റ്റൗവുകളും പാചക സിലിണ്ടറുകളും കണ്ടുകെട്ടുമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

അതേസമയം ഹജ്ജ് വേളയിൽ തീർഥാടകർക്കായി മിനായിൽ 1,60,000 തമ്പുകൾ സജ്ജമായതായി സിവിൽ ഡിഫൻസ് അറിയിച്ചു. തമ്പുകളിലെ ഫീൽഡ് സന്ദർശനം വഴി സുരക്ഷ നിലനിർത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

അപകടസാധ്യതകളുടെ കാരണങ്ങളും ഹജ്ജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മഴയും കാറ്റും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതാണ് മിനായിലെ തമ്പുകൾ. 

അതിന്‍റെ ഭാഗങ്ങൾ വേഗത്തിൽ അഴിക്കാനും പുനസ്ഥാപിക്കാനും വഴക്കമുള്ളതാണ്. ഓരോ തമ്പിനുള്ളിലും ഫയർ ഹോസ് ഘടിപ്പിച്ചിട്ടുണ്ട്. മഴവെള്ളം കയറാത്ത വിധത്തിലാണ് തമ്പുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. തമ്പുകളുടെ ഇടയിലുള്ള പാതകൾ വെള്ളം കെട്ടിനിൽക്കാതെ സമീപത്തെ റോഡുകളിലേക്ക് തള്ളാൻ കഴിയുന്ന വിധത്തിലുള്ളതാണെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  9 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  9 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  9 days ago