' നയിക്കാന്‍ നായകന് വരട്ടെ'; കെ.മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ഫ്ളക്സ് ബോര്‍ഡുകള്‍
കോഴിക്കോട്: തൃശൂരിലെ തോല്‍വിക്ക് പിന്നാലെ ഇടഞ്ഞ് നില്ക്കുന്ന കെ മുരളീധരന് പിന്തുണ അറിയിച്ച് കോഴിക്കോട് നഗരത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍. നയിക്കാന്‍ നായകന് വരട്ടെ എന്ന തലക്കെട്ടോടെയാണ് ബോര്‍ഡ്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും ഫ്ളക്സില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് നഗരത്തില്‍ വണ്ടിപ്പേട്ടയിലടക്കം ഫ്ളക്സ്സ്ഥാ പിച്ചിട്ടുള്ളത്.
അന്ന് വടകരയില്‍ പിന്നെ നേമത്ത് ഇന്ന് തൃശൂരില്‍ അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റേയും പ്രവര്‍ത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റു വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല. ഒരിക്കല്‍ കൂടി പറയുന്നു പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണെന്നുംബോര്ഡില് പറയുന്നു.
തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോയോടെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന ഉറച്ച തീരുമാനത്തിലാണ് കെ.മുരളീധരന്. വടകര വിട്ടുപോയത് തന്റെ തെറ്റാണെന്നും ഒരു കാരണവശാലും രാജ്യസഭയിലേക്ക് പോകില്ലെന്നും മുരളീധരന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."