HOME
DETAILS

കാനഡയിൽ ജോലി ആഗ്രഹിക്കുന്നവർ അറിയാൻ ; രാജ്യത്ത് ഏറെ ഡിമാന്റുള്ള 3 തൊഴിൽ മേഖലകൾ ഇവയാണ്, സാലറിയും അറിയാം

  
Web Desk
June 09 2024 | 08:06 AM

3 most in-demand job fields in canada

വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് കാനഡ. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ഉയർന്ന സാലറിയും കാനഡയെ ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി മാറ്റുന്നു. കാനഡയിൽ തൊഴിൽ ആഗ്രഹിക്കുന്നവർ രാജ്യത്തെ ഏതൊക്കെ മേഖലകളിലേക്കാണ് തൊഴിലാളികളുടെ അപര്യാപ്തത എന്നും എവിടെയാണവർക്ക് ചാൻസുള്ളതെന്നും നന്നായി അറിഞ്ഞിരിക്കണം. 

കാനഡയിൽ കൂടുതൽ സാധ്യതകൾ നൽകുന്ന തൊഴിൽ മേഖലകൾ ഇവയൊക്കെയാണ് 

◆വെബ് ഡെവലപ്പിങ് പ്രൊഫഷണൽസ് 

കാനഡയിൽ വർക്ക് പെർമിറ്റ് നേടുന്നതിനുള്ള മികച്ച അവസരങ്ങളാണ് വെബ് ഡെവലപ്പിംഗ് പ്രൊഫഷണൽസിനുള്ളത്. ഇവർക്ക് കാനഡയുടെ ഗ്ലോബൽ ടാലൻറ് സ്ട്രീം  ഗ്ലോബൽ ടാലൻറ് സ്ട്രീം ഉപയോഗിക്കാം. കൂടാതെ ഒട്ടനവധി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളും -PNP ലഭ്യമാണ്. ബാച്ചിലേഴ്സ് ബിരുദമുള്ളവർക്ക് ഇത്തരത്തിൽ കാനഡ മികച്ച ഒരു ഓപ്ഷൻ ആണ്. ഡെവലപ്പർ മാരുടെ ശരാശരി വാർഷിക ശമ്പളം ഏതാണ്ട് 72627 അമേരിക്കൻ ഡോളറാണ്. അതായത് 6066311 ഇന്ത്യൻ രൂപപ.

◆രജിസ്റ്റേഡ് നഴ്സ്

ആരോഗ്യരംഗത്ത് കാനഡയിൽ നിരവധി ഒഴിവുകൾ അടുത്ത കാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഹെൽത്ത് കെയർ മേഖലയിൽ പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് കാനഡയിൽ കരിയർ തിരഞ്ഞെടുക്കാം. ഇവരുടെ ശരാശരി വാർഷിക ശമ്പളം 70975 അമേരിക്കൻ ഡോളറാണ്. ഇന്ത്യൻ രൂപയിൽ ഇത് 60 ലക്ഷത്തിനടുത്ത് വരും. നോർത്ത് വെസ്റ്റ് ടെറിട്ടറികൾ, യൂകോൺ  തുടങ്ങിയ പ്രവിശ്യകളിൽ നഴ്സുമാർക്ക് കൂടുതൽ ഡിമാൻ്റുണ്ട്. നഴ്സിംഗിൽ  ബിരുദവും ടെറിട്ടോറിയൽ റഗുലേട്ടറി അതോറിറ്റിയുടെ അംഗീകൃത രജിസ്ട്രേഷനും ആണ് യോഗ്യത.

◆ട്രക്ക് ഡ്രൈവർ 

കാനഡയിൽ വാണിജ്യ വിപണന മേഖലകളിൽ ഏറെ ഡിമാന്റുള്ള തൊഴിലുകളിൽ ഒന്നാണ് ട്രക്ക് ഡ്രൈവർമാർ. ചരക്കുനീക്കവുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ പ്രവിശ്യകളിലുംം ട്രക്ക് ഡ്രൈവർമാരെ നിയമിക്കാറുണ്ട്. നിലവിൽ രാജ്യത്ത് 8 ശതമാനത്തിലേറെ ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വാർഷിക ശമ്പളം 46828 ഡോളറാണ്. 3911400 ഇന്ത്യൻ രൂപ.
അംഗീകൃത ലൈസൻസും പെർമിറ്റുകളുംളും ട്രക്ക് ഡ്രൈവിംഗ് പരിശീലനവും ആണ് പ്രധാന യോഗ്യതയായി രാജ്യം കണക്കാക്കുന്നത്. നോവ സ്കോട്ടിയ, ന്യൂ ബൻസിക്ക് തുടങ്ങിയ പ്രവിശ്യകളിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

 

സുപ്രഭാതം ഫ്രീ വെബിനാർ

436495390_3918194088408368_5214435443365081598_n.jpg

🗓️*ജൂൺ 15 ശനി* ⏰8.30 - 9.30pm

🩺 മെഡിക്കൽ പഠനത്തിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും മികച്ച അവസരങ്ങള് നിലവിലുള്ളത് നിങ്ങള്ക്കറിയാമോ?

കുറഞ്ഞ ചെലവില് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പഠനവും ഉയർന്ന ശമ്പളത്തിൽ ജോലിയും നേടാം.

ഇന്ത്യ, ജോര്ജിയ, ഉസ്‌ബെക്കിസ്ഥാന്, ഈജിപ്ത്, പോളണ്ട്, റഷ്യ, മാല്ദോവ, ഫിലിപ്പീന്സ്, അര്മേനിയ, ഖസാക്കിസ്ഥാന്, കിര്ഗിസ്ഥാന്, അസര്ബൈജാന്, ന്യൂസിലാന്റ്, മലേഷ്യ, കാനഡ, നെതര്ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില് എം.ബി.ബി.എസ് പഠനം പൂര്ത്തിയാക്കാം. 👨‍⚕️നിങ്ങളുടെ സംശയങ്ങൾ ഡോക്ടർമാരോട് നേരിട്ട് ചോദിക്കൂ...

For Free Registration 👇🏼 https://www.suprabhaatham.com/form?id=6

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  17 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  17 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  17 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  17 days ago