ഇന്ന് മുതൽ റെയിൽവേയിൽ പുതിയ സമയക്രമം; ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടും
പാലക്കാട്: കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയക്രമം ഇന്ന് മുതൽ ആരംഭിച്ചു. ഇതോടെ പല ട്രെയിനുകളുടെയും സമയക്രമത്തിൽ മാറ്റം വന്നു. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ മുപ്പത്തിരണ്ടോളം ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുന്നത്. ഒന്നരമണിക്കൂർമുതൽ അഞ്ചുമണിക്കൂർവരെ വ്യത്യാസത്തിലാകും ഈ ട്രെയിനുകൾ ഇനി മുതൽ സ്റ്റേഷനുകളിൽ എത്തുക. ഒക്ടോബർ 31 വരെയാണ് മാറ്റം.
മാറ്റം വരുത്തിയ ട്രെയിനുകളുടെ സമയക്രമം അറിയാം.
(ട്രെയിൻ, ട്രെയിൻ നമ്പർ, പുതുക്കിയ സമയം എന്ന ക്രമത്തിൽ. പഴയ സമയം ബ്രാക്കറ്റിൽ കാണാം)
എറണാകുളം ജങ്ഷൻ–പുണെ ജങ്ഷൻ ദ്വൈവാര സൂപ്പർഫാസ്റ്റ് (22149). പുലർച്ചെ 2.15 (5.15)
എറണാകുളം ജങ്ഷൻ–ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22655). പുലർച്ചെ 2.15 (5.15)
കൊച്ചുവേളി–യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പർഫാസ്റ്റ് (22659). രാവിലെ 4.50 (9.10).
കൊച്ചുവേളി –ചണ്ഡിഗഡ് കേരള സമ്പർക്ക്ക്രാന്തി പ്രതിവാര സൂപ്പർഫാസ്റ്റ് (12217). രാവിലെ 4.50 (9.10)
കൊച്ചുവേളി–അമൃത്സർ സൂപ്പർഫാസ്റ്റ് (12483). രാവിലെ 4.50 (9.10)
തിരുനെൽവേലി ജങ്ഷൻ–ജാംനഗർ ബിജി ഹംസഫർ എക്‌സ്പ്രസ് (20923). രാവിലെ 5.15 (രാവിലെ 8)
കൊച്ചുവേളി–ലോക്മാന്യതിലക് ടെർമിനസ് ദ്വൈവാര ഗരീബ്രഥ് എക്‌സ്പ്രസ് (12202). രാവിലെ 7.45 (രാവിലെ 9.10)
കൊച്ചുവേളി–ഇൻഡോർ പ്രതിവാര സൂപ്പർഫാസ്റ്റ് (20931). രാവിലെ 7.45 (രാവിലെ 9.10)
കൊച്ചുവേളി– പോർബന്ദർ പ്രതിവാര സൂപ്പർഫാസ്റ്റ് (209909). രാവിലെ 9.10 (പകൽ 11.15)
എറണാകുളം ജങ്ഷൻ–ഹസ്രത് നിസാമുദീൻ മംഗള ലക്ഷദീപ് എക്‌സ്പ്രസ് (12617). രാവിലെ 10.30 (പകൽ 1.25)
എറണാകുളം–മഡ്ഗാവ് പ്രതിവാര സൂപ്പർഫാസ്റ്റ് (10216). പകൽ 1.25 (രാവിലെ 10.40)
തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദീൻ രാജധാനി എക്‌സ്പ്രസ് (12431). പകൽ 2.40 (രാത്രി 7.15)
എറണാകുളം–അജ്മീർ മരുസാഗർ സൂപ്പർഫാസ്റ്റ് (12977). വൈകിട്ട് 6.50 (രാത്രി 8.25)
മഡ്ഗാവ്–എറണാകുളം എക്‌സ്പ്രസ് (10215). രാത്രി 9 (രാത്രി 7.30)
തിരുവനന്തപുരം സെൻട്രൽ –ഹസ്രത് നിസാമുദീൻ (22653). വെള്ളിയാഴ്ചകളിൽ രാത്രി 10 (ശനി പുലർച്ചെ 12.50)
അതേസമയം, നേത്രാവതി എക്സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾ എൻടിഇഎസ് എന്ന മൊബൈൽ ആപ്പിലും www.indianrail.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."