ചക്ക കൊണ്ട് വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന 4 വിഭവങ്ങളാണ് ഇന്നത്തെ സ്‌പെഷല്‍
പഴങ്ങളുടെ രാജാവായ ചക്ക പോഷക സമൃദ്ധവും പ്രോട്ടീന്‍ സംപുഷ്ടവുമാണ്. ചക്കയുടെ ഏതു വശമെടുത്താലും ഏറെ രുചികരമായൊരു വിഭവം അതില്‍നിന്നുണ്ടാക്കാന്‍ കഴിയും. ഇപ്പോ ചക്ക സീസണാണല്ലോ. എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന വിഭവങ്ങളൊക്കെ നമുക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്.
ചക്കപ്പുഴുക്ക്
ചക്ക (വിളഞ്ഞത്) ഒരു കപ്പ്
തേങ്ങ - അര കപ്പ്
കുരുമുളകു പൊടി- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
ജീരകം- കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി -4
പച്ചമുളക് - എരിവിനനുസരിച്ച്
വെളിച്ചെണ്ണ- ആവശ്യത്തിന്
കറിവേപ്പില - രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
ആദ്യം അരിഞ്ഞുവച്ച ചക്ക കുരുമുളകു പൊടിയും ഉപ്പും മഞ്ഞളുമിട്ട് വേവിച്ചെടുക്കുക. ഇതിലേക്ക് അല്‍പം ജീരകവും ചെറിയ ഉള്ളിയും തേങ്ങയും പച്ചമുളകും കൂടേ ചേര്‍ത്ത് ഒന്നരച്ചെടുക്കുക (നന്നായി അരയരുത്), ഈ അരച്ചെടുത്ത മിശ്രിതം വെന്ത ചക്കയിലേക്കിട്ട് ആവശ്യമെങ്കില്‍ ഇത്തിരി വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി മൂടിവച്ച് കുറച്ചു സമയം കൂടി വേവിക്കുക. അതിനു ശേഷം ഒന്നിളക്കിക്കൊടുത്ത് കുറച്ച് പച്ച വെളിച്ചെണ്ണയും കൂടി ചേര്‍ക്കുക. അടിപൊളി ചക്കപ്പുഴുക്ക് റെഡി.
ചക്ക പഴം പൊരി
ഉണ്ടാക്കാന്‍ വളരെ സിംപിളും കഴിക്കാന്‍ നല്ല ടേസ്റ്റുമുള്ള ഒരു സ്‌നാക്കാണിത്
ചക്ക -(പഴുത്ത വരിക്ക ചക്ക കുരുകളഞ്ഞത് -20
മൈദ -അരക്കപ്പ്
അരിപ്പൊടി 2 -ടേബിള്‍ സ്പൂണ്‍ (വേണമെങ്കില്‍ മാത്രം)
പഞ്ചസാര - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
മഞ്ഞള്‍ പൊടി- ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
മൈദയും അരിപ്പൊടിയും പഞ്ചസാരയും ക്രീമി പരുവത്തില്‍ വെള്ളമൊഴിച്ചു കുഴച്ചെടുക്കുക. അല്‍പം ഉപ്പും ഇതിലേക്ക് ചേര്‍ക്കുക( മധുരം ബാലന്‍സ് ചെയ്യാന്‍). ഇനി എണ്ണ ചൂടാവുമ്പോള്‍ ചക്കച്ചുളകള്‍ രണ്ടായി നീളത്തില്‍ മുറിച്ച് മാവില്‍ മുക്കി പൊരിച്ചെടുക്കുക. ഇനി ചൂടോടെ രുചിയോടെ നാലുമണി ചായക്ക് കഴിക്കാം.
ചക്കക്കുരു പായസം
വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു പായസമാണ് ചക്കക്കുരു പായസം. നല്ല സ്വാദോടെ മഴക്കാലത്ത് കഴിക്കാം
പാകം ചെയ്യുന്ന വിധം
ചക്കക്കുരു തൊലി കളഞ്ഞു വൃത്തിയാക്കി പുഴുങ്ങിയെടുക്കുക. നല്ലവണ്ണം വെന്തുകഴിയുമ്പോള്‍ വെള്ളമില്ലാതെ തന്നെ നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് നെയ്യ്, ശര്‍ക്കര എന്നിവ ചേര്‍ത്തു വഴറ്റുക. ശേഷം തേങ്ങാപ്പാലും കശുവണ്ടിയും ഉണക്ക മുന്തിരിയും ഏലയ്ക്കയും ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല ചൂടുള്ള പായസം റെഡി.
എന്തെളുപ്പം മിക്‌സിയില്‍ ഒരു കിടിലന്‍ ചക്ക കേക്ക്
ചക്കകിട്ടുന്നവര്‍ എല്ലാം ഇതൊന്നും ട്രൈ ചെയ്തു നോക്കണം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ് രുചികരമായ ഈ കേക്ക്.
ചക്ക പേസ്റ്റ് അരകപ്പ്
ഞ്ചസാര- ആവശ്യത്തിന്
ഗ്രാമ്പു- 1
മൈദ- ഒരു കപ്പ്
ബേക്കിങ് സോഡ- ഒരു നുള്ള്
ബേക്കിങ് പൗഡര്‍ - കാല്‍ ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
കോഴിമുട്ട- 2
വാനില -1 ടീസ് പൂണ്‍
തയാറാക്കുന്ന വിധം
പഞ്ചസാര -രണ്ട് കപ്പ് (ഒന്നു മെല്‍റ്റ് ചെയ്ത് എടുക്കണം) അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കാം. മിക്‌സിയിലേക്ക് അരക്കപ്പ് പഞ്ചസാര, ഒരു ഗ്രാമ്പു ചേര്‍ത്ത് പൊടിച്ചെടുക. മകിസിയുടെ ജാറിലേക്ക് 2 മുട്ട വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. അതിലേക്ക് അരകപ്പ് സണ്‍ഫ്‌ളവര്‍ ഓയിലും ഒഴിച്ചു കൊടുക്കുക.
കുറച്ച് പഞ്ചസാര ചേര്‍ത്ത് അടിച്ചെടുക്കുക. ഇതിലേക്ക് കാരമല്‍ മിക്‌സ് കൂടെ ചേര്‍ത്ത് അടിച്ചെടുക്കുക. ഇനി ഇത് ഒരു ബൗളിലേക്കു മാറ്റാം. ഇനി അരച്ചെടുത്ത ചക്കയും കൂടെ ഇതിലേക്ക് ചേര്‍ത്തു മിക്‌സ് ചെയ്‌തെടുക്കുക. ഇതിലേക്ക് മൈദ (ബകിങ് പൗഡറും ബേക്കിങ് സോഡയും ചേര്‍ത്ത് ഉപ്പും) കുറേശ്ശെയായി ചേര്‍ത്തു കൊടുത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇനി കുറച്ച് അണ്ടിപ്പരിപ്പോ ബദാമോ ചേര്‍ത്ത് ഗാര്‍നിഷ് ചെയ്യുക.
ഇനി േ്രട റെഡിയാക്കി അതിലേക്ക് ബട്ടര്‍പേപ്പര്‍ വച്ച് മിക്‌സ് ഒഴിച്ചു കൊടുക്കുക. ഗാര്‍നിഷ് ചെയ്യാനായി കശുവണ്ടി ഓര്‍ ബദാം വച്ച് അലങ്കരിക്കുക. ഇനി 10 മിനിറ്റ് ഓവനില്‍ വച്ചൊന്ന് ചൂടാക്കി എടുക്കുക. ശേഷം ആവിയില്‍ വേവിച്ചെടുക്കുക.
രുചിയോടെ കഴിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."