നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനില്‍ ക്ലര്‍ക്ക് ആവാം; എസ്.എസ്.എല്‍.സിയാണ് യോഗ്യത
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ICMR- നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഹൈദരാബാദില്‍ ജോലി നേടാന്‍ അവസരം. വിവിധ വകുപ്പുകളിലായി സ്ഥിര നിയമനങ്ങളും, താല്‍ക്കാലിക നിയമനങ്ങളും അപ്രന്റീസ് നിയമനങ്ങളും നടക്കും. ക്ലര്‍ക്ക്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലൈബ്രറി ക്ലര്‍ക്ക് & ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പോസ്റ്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 15 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജൂണ്‍ 25 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ഐ.സി.എം.ആര്‍- നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഹൈദരാബാദില്‍ വിവിധ പോസ്റ്റുകളില്‍ റിക്രൂട്ട്‌മെന്റ്.
ക്ലര്‍ക്ക്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലൈബ്രറി ക്ലര്‍ക്ക് & ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) വകുപ്പുകളില്‍ ആകെ ഒഴിവുകള്‍ 15.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 06
അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 07
ലൈബ്രറി ക്ലര്‍ക്ക് = 01
ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) = 01 ഒഴിവുകള്‍.
പ്രായപരിധി
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 18 മുതല്‍ 27 വയസ്.
അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് = 18 മുതല്‍ 27 വയസ്.
ലൈബ്രറി ക്ലര്‍ക്ക് = 18 മുതല്‍ 28 വയസ്.
ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) = 18 മുതല്‍ 30 വയസ്.
യോഗ്യത
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
12ാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത
കമ്പ്യൂട്ടറില്‍ ഇംഗ്ലീഷില്‍ 35 wpm അല്ലെങ്കില്‍ ഹിന്ദിയില്‍ 30 wpm ടൈപ്പിംഗ് വേഗത (35 w.p.m. ഉം 30 w.p.m. ഉം 10500 KDPH / 9000 KDPH ന് തുല്യമാണ് ഓരോ വാക്കിനും ശരാശരി 5 കീ ഡിപ്രഷനുകള്‍)
അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
ഒരു അംഗീകൃത സര്‍വകലാശാലയുടെ ബിരുദം അല്ലെങ്കില്‍ തത്തുല്യമായ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലേഴ്‌സ് ബിരുദം
കമ്പ്യൂട്ടറില്‍ ഇംഗ്ലീഷില്‍ 35 wpm അല്ലെങ്കില്‍ ഹിന്ദിയില്‍ 30 wpm ടൈപ്പിംഗ് വേഗത (35 w.p.m. ഉം 30 w.p.m. ഉം 10500 KDPH / 9000 KDPH ന് തുല്യമാണ് ഓരോ വാക്കിനും ശരാശരി 5 കീ ഡിപ്രഷനുകള്‍)
ലൈബ്രറി ക്ലര്‍ക്ക്
മെട്രിക്കുലേഷന്‍
ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ്
ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി)
ലൈബ്രറി സയന്‍സ് അല്ലെങ്കില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബാച്ചിലേഴ്‌സ് ബിരുദം
രണ്ടു വര്‍ഷത്തെ പ്രഫഷനല്‍ പരിചയം
ശമ്പളം
19,900 രൂപ മുതല്‍ 112400 രൂപ വരെ.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ക്ക് 1000 രൂപയും, മറ്റുള്ളവര്‍ക്ക് 1200 രൂപയും അപേക്ഷ ഫീസുണ്ട്. പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.
ഉദ്യോഗാര്‍ഥികള്‍ക്ക് https://main.icmr.nic.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click here
വിജ്ഞാപനം: click here
സുപ്രഭാതം ഫ്രീ വെബിനാർ
*ജൂൺ 15 ശനി*
8.30 - 9.30pm
മെഡിക്കൽ പഠനത്തിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും മികച്ച അവസരങ്ങള് നിലവിലുള്ളത് നിങ്ങള്ക്കറിയാമോ?
കുറഞ്ഞ ചെലവില് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പഠനവും ഉയർന്ന ശമ്പളത്തിൽ ജോലിയും നേടാം.
ഇന്ത്യ, ജോര്ജിയ, ഉസ്‌ബെക്കിസ്ഥാന്, ഈജിപ്ത്, പോളണ്ട്, റഷ്യ, മാല്ദോവ, ഫിലിപ്പീന്സ്, അര്മേനിയ, ഖസാക്കിസ്ഥാന്, കിര്ഗിസ്ഥാന്, അസര്ബൈജാന്, ന്യൂസിലാന്റ്, മലേഷ്യ, കാനഡ, നെതര്ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളില് എം.ബി.ബി.എസ് പഠനം പൂര്ത്തിയാക്കാം.
നിങ്ങളുടെ സംശയങ്ങൾ ഡോക്ടർമാരോട് നേരിട്ട് ചോദിക്കൂ...
For Free Registration https://www.suprabhaatham.com/form?id=6
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/KsuvVC6AS0P5MDG7j7y3Ob
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."