ചമ്രവട്ടം സ്വദേശിനിക്ക് ഡോക്ടറേറ്റ്
അബൂദബി: അബൂദബിയില്‍ താമസിക്കുന്ന മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശിനി ഫാത്തിമത്ത് നജ്‌ലക്ക് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ കൊമേഴ്‌സ് വിഭാഗത്തില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. 'കേരളത്തിലെ കോര്‍ ബാങ്കിംങ് സേവനങ്ങളുടെ ഉപഭോക്തൃ സംതൃപ്തി' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. സര്‍വകലാശാല കൊമേഴ്‌സ് വിഭാഗം തലവന്‍ പ്രൊഫ. ആര്‍.ഇളങ്കോവന്റെ കീഴിലാണ് റിസര്‍ച്ച് ചെയ്തത്. നേരത്തെ പൊന്നാനി, മമ്പാട് എം.ഇ.എസ് കോളജുകളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
2017ലാണ് ഫാത്തിമത്ത് നജ്‌ല അബൂദബിയിലെത്തിയത്. ഗവേഷണ പഠനവുമായി മുഴുകി കഴിയുകയായിരുന്നു.
ചമ്രവട്ടം കുളങ്ങര വീട്ടില്‍ പരേതനായ അലവിക്കുട്ടി (ബാവനു), തിരൂര്‍ അടീപ്പാട്ട് ഷാഹിനാസ് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് സുഹൈല്‍ ചെമ്മല അബൂദബി അല്‍വത്ബ സിമന്റ് കമ്പനിയില്‍ ഓപറേഷന്‍സ് മാനേജരാണ്. മകന്‍: അയാന്‍ സുഹൈല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."