സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒഴിവ്; എം.ബി.ബി.എസ്, നഴ്സിങ് കഴിഞ്ഞവര്‍ക്ക് അവസരം; നേരിട്ടുള്ള നിയമനം
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ് പോസ്റ്റുകളില്‍ താല്‍ക്കാലിക നിയമനം നടക്കുന്നു. ഇന്റര്‍വ്യൂ മുഖേനയാണ് റിക്രൂട്ട്മെന്റ്. ഡോക്ടര്‍ തസ്തികയില്‍ പ്രതിമാസം 50,000 രൂപയും, സ്റ്റാഫ് നഴ്സ് പോസ്റ്റില്‍ പ്രതിദിനം 400 രൂപയും വേതനം ലഭിക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
ഡോക്ടര്‍ തസ്തികയില്‍ അന്നേദിവസം രാവിലെ 10.30 നും സ്റ്റാഫ് നഴ്സ് തസ്തികയില്‍ രാവിലെ 11നുമാണ് അഭിമുഖം. മുന്‍പരിചയം ആവശ്യമാണ്.
വാക്-ഇന്‍ ഇന്റര്‍വ്യൂ
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വഴി താല്ക്കാലികാടിസ്ഥാനത്തില് ഒരു ഡോക്ടറെ നിയമിക്കുന്നതിന് ജൂണ്‍ 11ന് രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നുണ്ട്.
താല്പര്യമുള്ളവര് മതിയായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."