ലോക പോലീസ് ഉച്ചകോടി വേദിയോരുക്കാൻ ദുബൈ
ദുബൈ: അടുത്ത വർഷത്തെ ലോക പോലീസ് ഉച്ചകോടി ദുബൈയിൽ നടക്കുമെന്നു സുപ്രീം കമ്മിറ്റി ചെയർമാൻ മേജർ ജനറൽ ഡോ. അബ്ദുൾ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദലി അറിയിച്ചു.
2025 മെയ് 13 മുതൽ 15 വരെയാണ് നടക്കുക. ഉച്ച കോടിയുടെ നാലാം പതിപ്പിനാണ് ദുബൈ ആതിഥ്യം വഹിക്കുന്നത്. 'ബാഡ്‌ജിനു മപ്പുറം പോലീസിംഗിന്റെ അടുത്ത മേഖല വിഭാവനം ചെയ്യുക' എന്ന പ്രമേയത്തിന് കീഴിലായിരിക്കും ഉച്ചകോടി. ആധുനിക ലോകത്തു പുതിയ സുരക്ഷാ സംവിധാനം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും അടുത്ത 25 വർഷത്തേക്കുള്ള പോലീസിംഗിന്റെ പദ്ധതികളും ചർച്ചയാകും.
അഞ്ചാം വ്യാവസായിക വിപ്ലവത്തിൽ പോലീസിംഗിന്റെ ഭാവി പര്യവേഷണം ചെയ്യും. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളും സുപ്രധാന മേഖലകളിൽ അവയുടെ സ്വാധീനവും പരിശോധിക്കും.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."