HOME
DETAILS

മാതാപിതാക്കളുടെ സ്‌നേഹം സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് തടസമാകരുത് : ഹൈകോടതി

  
Web Desk
June 11 2024 | 05:06 AM

Children's right to marry should not be hindered

കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം മക്കള്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശത്തിന്, മാതാപിതാക്കളുടെ സ്‌നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും പറയുന്നു.

താന്‍ ഇഷ്ടപ്പെടുന്ന യുവതി പിതാവിന്റെ തടവിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള കൊല്ലം സ്വദേശിയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.

ജര്‍മനിയില്‍ വിദ്യാര്‍ഥിയായ ഇരുപത്തിയാറുകാരനായ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചത്. തൃശൂര്‍ സ്വദേശിനിയും പ്രൊജക്ട് എഞ്ചിനീയറുമായ യുവതിയുമായി താന്‍ ഇഷ്ടത്തിലാണെന്നും എന്നാല്‍ താന്‍ മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ ആയതിനാല്‍ യുവതിയുടെ പിതാവ് തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കുന്നില്ലന്നും യുവതി വീട്ടുതടങ്കലിലാണെന്നും മോചിപ്പിച്ച് തന്നോടൊപ്പം പോരാന്‍ അനുവദിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.

ഹരജിയില്‍ വിശദമായി വാദം കേട്ട ഡിവിഷന്‍ ബെഞ്ച് തടവിലാണെന്ന് പറയപ്പെടുന്ന യുവതിയുമായി ഓണ്‍ലൈനായി സംസാരിക്കുകയും ചെയ്തു. വീട്ടുതടങ്കലിലാണെന്നും ഹരജിക്കാരനായ യുവാവിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും യുവതി അറിയിച്ചു.

പ്രായപൂര്‍ത്തിയായവരുടെ വിവാഹം ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കിയാണ് യുവതിയെ സ്വതന്ത്രയാക്കണമെന്നും അതുവഴി ഹരജിക്കാരനായ യുവാവിനൊപ്പം ജീവിക്കാന്‍ വഴിയൊരുങ്ങട്ടെയെന്നും കോടതി ഉത്തരവിട്ടത്. 

മാതാപിതാക്കള്‍ക്ക് സ്നേഹമോ ആശങ്കയോ ഉണ്ടെന്ന് കരുതി പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കാന്‍ കഴിയില്ലെന്നും ഷഹിന്‍ ജഹാന്‍ കേസിലെ സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago