ടി20 ലോകകപ്പ്: ഇന്നും ജയിച്ചില്ലെങ്കിൽ പാകിസ്ഥാൻ പുറത്ത്
ടി20 ലോകകപ്പിൽ അകത്തോ പുറത്തോ എന്നറിയാത്ത പാകിസ്ഥാൻ ടൂർണമെന്റിലെ മൂന്നാം മത്സര ഇന്ന് ഇറങ്ങുന്നു. ഇന്ന് രാത്രി എട്ടിന് കാനഡക്കെതിരേയാണ് പാകിസ്ഥാന്റെ മൂന്നാം മത്സരം. ആദ്യ മത്സരത്തിൽ അമേരിക്കയോടും രണ്ടാം മത്സരത്തിൽ ഇന്ത്യയോടും തോറ്റതോടെയാണ് പാകിസ്ഥാൻ്റെ നില പരുങ്ങലിലായത്. ഇന്ന് കാനഡക്കെതിരേ ജയിച്ചാൽ മാത്രം പോരാ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ വിജയവും പരാജയവും പാകിസ്ഥാൻ്റെ മുന്നോട്ടുള്ള യാത്രയിൽ പ്രധാനമാണ്.
ആദ്യ മത്സരത്തിൽ യു.എസിനോടുതോറ്റ പാക്കിസ്ഥാൻ, ഇന്ത്യയ്ക്കെതിരെ ആറുറൺസ് തോൽവിയാണു വഴങ്ങിയത്. ലോകകപ്പിൽ കാനഡയ്ക്കും പിറകിൽ നാലാമതാണ് പാക്കിസ്ഥാൻ ഉള്ളത്. കാനഡയ്ക്കും അയർലൻഡിനും എതിരായ രണ്ടു മത്സരങ്ങളും ഇനി പാക്കിസ്ഥാനു ജയിക്കണം. ഇന്ന് കാനഡക്കെതിരേയുള്ള മത്സരം തോറ്റാൽ ടീമിന്റെ സാധ്യതകൾ ഇല്ലാതാകും. കൂടാതെ യു.എസും കാനഡയും ഇനി ഒരു മത്സരവും ജയിക്കാതിരിക്കുകയും കൂടി വേണം.
രണ്ടുമത്സരങ്ങൾ ജയിച്ചിരിക്കുന്ന യു.എസിൻ്റെ അടുത്ത പോരാട്ടം ഇന്ത്യയ്ക്കെതിരെയാണ്. രണ്ടു കളികളും ജയിച്ച ഇന്ത്യയാണ് എ ഗ്രൂപ്പിൽ ഒന്നാമത്. രണ്ടു കളികളിൽ ഒരു വിജയവും ഒരു തോൽവിയുമായി കാനഡയാണു ഗ്രൂപ്പിൽ മൂന്നാമതുള്ളത്. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ടു ടീമുകളാണ് സൂപ്പർ 8 റൗണ്ടിൽ കയറുന്നത്. പാക്കിസ്ഥാൻ രണ്ടുകളികൾ ജയിക്കുകയും യു.എസ് രണ്ടെണ്ണം തോൽ ക്കുകയും ചെയ്യാൽ ഇരു ടീമുകൾക്കും നാലു പോയിൻ്റ് വീതമാകും. നെറ്റ് റൺ റേറ്റ് ഇതോടെ നിർണായകമാകും. ഇന്ത്യ ഇനിയുള്ള രണ്ടു കളികളും തോറ്റാലും പാക്കിസ്ഥാന് സാധ്യതയുണ്ട്. കണക്കുകൾ കൂട്ടിയും കിഴിച്ചും ഭാഗ്യമുണ്ടെങ്കിൽ മാത്രമാകും ഇനി പാകിസ്ഥാന് മുന്നോട്ടുള്ള യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."