നീറ്റ് പരീക്ഷാ ക്രമക്കേട്: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹരജിയില്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് സുപ്രിം കോടതി നോട്ടിസ്. പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ ഹരജിയിലാണ് സുപ്രിം കോടതി ഇടപെടല്‍. സുപ്രിം കോടതി അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതേസമയം, കൗണ്‍സിലിങ് കോടതി തടഞ്ഞിട്ടില്ല. പരീക്ഷാ ഏജന്‍സിയുടെ മറുപടി ലഭിച്ച ശേഷം തീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കി.
എം.എസ്.എഫ് ഉള്‍പെടെ വിദ്യാര്‍ഥി സംഘടനകളാണ് സുപ്രിം കോടതിയെ സമീപിച്ചത്.
ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂര്‍ത്തിയാകാതെ കൗണ്‍സിലിങ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എസ്.എഫ് കേസ് ഫയല്‍ ചെയ്തത്. അഡ്വ. ഹാരിസ് ബീരാന് മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്.
നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട പൊതു താല്പര്യ ഹരജിയും വിഷയത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."