അന്താരാഷ്ട്ര പൗരൻമാർക്ക് ഓസ്ട്രേലിയൻ സൈന്യത്തിൽ ചേരാം: പൗരത്വം നേടാനും അവസരം
2024 ജൂലൈ മുതൽ അന്താരാഷ്ട്ര പൗരൻമാർക്ക് ഓസ്ട്രേലിയൻ ഡിഫൻസിൽ ചേരാൻ അവസരം. സായുധസേനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് എഡിഎഫ് അഥവാ ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിൽ റിക്രൂട്ട്മെന്റിന് ക്ഷണിക്കുന്നത്.
ആദ്യഘട്ടത്തിൽ ന്യൂസിലൻഡ് പൗരന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ജൂലൈ മുതൽ ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരായ പൗരന്മാർക്ക് അപേക്ഷിക്കാവുന്നതാണ് അപേക്ഷിക്കാവുന്നതാണ്. എന്നാൽ രണ്ടാം ഘട്ടത്തിൽ യുകെ, യുഎസ്, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കും. അതിനുശേഷമാണ് ഇന്ത്യയിലുള്ളവർക്ക് അപേക്ഷിക്കാൻ അവസരം.
ഫൈവ് ഐസ് എന്ന സഖ്യവും അതിനു കീഴിലുള്ള രാഷ്ട്ര സംബന്ധമായ പ്രവർത്തനങ്ങളിലും നിലവിൽ ഓസ്ട്രേലിയ പങ്കുചേരുന്നുണ്ട്. യുകെ, യുഎസ്, കാനഡ, ന്യൂസിലൻഡ് എന്നിവരാണ് സഖ്യത്തിലെ രാജ്യങ്ങൾ. അതുകൊണ്ടാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ആദ്യഘട്ടത്തിൽ റിക്രൂട്ട് ചെയ്യാൻ ഓസ്ട്രേലിയ താൽപര്യപ്പെടുന്നത്. രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ സൈനികരുടെ അംഗബലം 30 ശതമാനത്തിലേറെ വർദ്ധിപ്പിക്കാൻ രാഷ്ട്രം തീരുമാനിച്ചിട്ടുണ്ട്.
അപേക്ഷിക്കുന്നവർ അവസാന രണ്ടു വർഷത്തിൽ മറ്റു രാജ്യങ്ങളുടെ വിദേശ സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരാവരുതെന്ന് നിബന്ധനയുണ്ട്. കൂടാതെ ഓസ്ട്രേലിയയിൽ സ്ഥിരതാമസം വേണമെന്നും നിഷ്കർഷിക്കുന്നു. സൈന്യത്തിൽ അംഗമാകുന്നതോടുകൂടി ഇവർക്ക് ഓസ്ട്രേലിയയിൽ പൗരത്വവും ലഭിക്കും. 90 ദിവസത്തെ മിനിമം സേവനമാണ് ഇത് നേടുന്നതിന് ആധാരം അംഗമാകുന്നതോടുകൂടി ഇവർക്ക് ഓസ്ട്രേലിയയിൽ പൗരത്വവും ലഭിക്കും. 90 ദിവസത്തെ മിനിമം സേവനമാണ് ഇത് നേടുന്നതിന് ആധാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."