HOME
DETAILS
MAL
ബൈക്ക് യാത്രികന്റെ 3.70 ലക്ഷം കൊള്ളയടിച്ചു
backup
August 30 2016 | 01:08 AM
കൂത്തുപറമ്പ്: ബൈക്ക് യാത്രികന്റെ 3,70,000 രൂപ തട്ടിപ്പറിച്ചു. പന്ന്യന്നൂര്‍ മലര്‍വാടിയിലെ എന്‍.ടി.കെ ഖലീല്‍ ഖാഫിയുടെ പണമാണു ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്കു മൂര്യാട് വച്ചായിരുന്നു സംഭവം. ബാഗില്‍ സൂക്ഷിച്ച പണവുമായി ബൈക്കില്‍ വരവെ രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഇയാളുടെ ബാഗ് തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഖലീല്‍ ഖാഫിയുടെ പരാതിയില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."