'ആരും രാജി ചോദിച്ചുവരണ്ട'; പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ചോദിച്ചുവരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണമെന്നും വിജയത്തില്‍ വല്ലാതെ അഹങ്കരിക്കരുതെന്നും പിണറായി വിജയന്‍ പ്രതിപക്ഷത്തോട് പറഞ്ഞു.
അതേസമയം പലയിടത്തും നിങ്ങള്‍ക്ക് ഒപ്പം നിന്ന ശക്തികള്‍ തൃശൂരില്‍ നിങ്ങള്‍ക്കൊപ്പം നിന്നില്ലെന്നും ക്രൈസ്തവ സഭാനേതൃത്വങ്ങളെ പരാമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിച്ചത്.
താന്‍ പറഞ്ഞതില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. അല്ലാതെ ബബബ്ബ പറയതരുതെന്നും ആയിരുന്നു പ്രതിപക്ഷത്തോടുള്ള മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം. നിങ്ങള്‍ ജയിച്ചതിലൊന്നും വേവലാതിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തില്‍ ജയിച്ചു എന്നുള്ളതിലാണെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."