'കില' പുതുതലമുറ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂണ്‍ 30
തളിപ്പറമ്പിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന് (കില) കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ്, കേരള ക്യാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് (IPPL ) 2024-25 അധ്യയന വര്‍ഷത്തില്‍ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 30നകം നല്‍കണം.
MA Social Enterpreneurship and Development, MA Public Policy and Development, MA Decetnralisation and Local Governance എന്നിവയാണ് കോഴ്‌സുകള്‍. ഏതൊരു വിഷയത്തിലും 45 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപ. (എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി 300 രൂപ) ഓണ്‍ലൈനായി (SBIepay) മുഖാന്തിരം അടച്ച ശേഷം https://www.admission.kannuruniverstiy.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."