ദുബൈ വിമാനത്താവളത്തിൽ പ്രത്യേക ചെക്ക് ഇൻ, എമിഗ്രേഷൻ കൗണ്ടറുകൾ
ദുബൈ:ദുബൈയിൽ നിന്ന് പുറപ്പെടുന്ന ഹജ്ജ് തീർഥാ ടകർക്കായി പ്രത്യേക ചെക്ക് ഇൻ, എമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കി. ചെക്ക് ഇൻ, പാസ്പോർട്ട് നിയന്ത്ര ണങ്ങൾ എന്നിവ യ്ക്കായി പ്രത്യേക കൗണ്ടറുകളും പ്രത്യേക പുറപ്പെടൽ ഗേറ്റുകളും സജ്ജീകരിച്ചതിനാൽ വലിയ പെരു ന്നാൾ അവധിക്കും വേനൽ അവധിക്കും മുന്നോടിയായി ദുബൈയിൽ അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന യാത്രാ തിരക്കിൽ തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാകില്ല.
ഹജ്ജ് തീർഥാടകർക്ക് വിമാനത്താവള കെട്ടിടത്തിൽ പ്രവേശിക്കുന്നത്.മുതൽ പുറപ്പെടുന്ന ഗേറ്റുകളിൽ എത്തുന്നതുവരെ സ്വകാര്യ ഇടനാഴിയുണ്ടെന്ന് ദുബൈ വിമാനത്താവളത്തിലെ ഹജ്ജ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ മർസൂഖി പറഞ്ഞു. ഹജ്ജ് സർവിസ് നടത്തുന്ന വിമാനങ്ങൾ രണ്ടുമാസം മുമ്പ് പ്രത്യേക പുറപ്പെടൽ ഗേറ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഓരോ എയർലൈനിനും പ്രത്യേക ടെർമിനലും ഏരിയയും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിൽ നിന്ന് 6,200ൽ അധികം തീർഥാടകരാണ് ഹജ്ജ് കർമത്തിനായി പുറപ്പെടുക. ഇതിൽ 4,600 പേർ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണു യാത്ര തിരിക്കുക. പ്രവാസികൾ സ്വന്തം രാജ്യങ്ങളിലെ ക്വാട്ടയിലൂടെയും നടപടിക്രമങ്ങളിലൂടെയും കടന്നു പോകണം.
ഹജ്ജ് തീർഥാടകർ പുറപ്പെടൽ സമയത്തിന് നാലുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം. തീർഥാടകർക്കു രക്തസമ്മർദവും ഷുഗർ പരിശോധനയും നടത്തും. തീർഥാടകർ പാസ്പോർട്ട്, ഹജ്ജ് പെർമിറ്റ്, വാക്സിനേഷൻ കാർഡുകൾ എന്നിവ കൈവശം വയ്ക്കണം. ഹജ്ജ് വേളയിൽ തീർഥാടകർക്ക് ശരാശരി 44 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില അനുഭവപ്പെടുമെന്ന് സഊദി കാലാവസ്ഥാ വിദഗ്‌ധർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹജ്ജ് കർമത്തിനു ശേഷം തീർഥാടകരുമായി തിരികെയുള്ള ആദ്യ വിമാനം ജൂൺ 19നു ദുബൈയിൽ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."